കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ഉപമുഖ്യമന്ത്രിമാരടക്കം 25 അംഗങ്ങളുമായി ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ മന്ത്രിസഭ അധികാരമേറ്റു

Google Oneindia Malayalam News

അമരാവതി: 5 ഉപമുഖ്യമന്ത്രിമാരടക്കം 25 അംഗങ്ങളുമായി ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. മൂന്ന് വനിതകളും മന്ത്രിസഭയില്‍ ഇടിടിച്ചു. സെക്രട്ടറിയേറ്റിന് സമീപത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ഇസിഎല്‍ നരസിംഹന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതുതായി അധികാരമേറ്റ മന്ത്രിസഭയിലെ 6 അംഗങ്ങള്‍ അവിഭക്ത ആന്ധ്രാപ്രദേശില്‍ വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്.

ആന്ധ്രയുടെ അഞ്ച് ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാര്‍ ആക്കിയിരിക്കുന്നത്. റായല്‍സീമ, പ്രകാശം, കൃഷ്ണ ഡെല്‍ട്ട, ഗോദാവരി, വിസാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടിക ജാതി, പട്ടിക വര്‍ഗം, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് ജഗന്‍ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്.

<strong>ശെല്‍വരാജ് വധം: കോണ്‍ഗ്രസില്‍ നിന്നും 40 പ്രവര്‍ത്തകര്‍ രാജിവെച്ചു, സിപിഎമ്മുമായി സഹകരിക്കും</strong>ശെല്‍വരാജ് വധം: കോണ്‍ഗ്രസില്‍ നിന്നും 40 പ്രവര്‍ത്തകര്‍ രാജിവെച്ചു, സിപിഎമ്മുമായി സഹകരിക്കും

അഞ്ച് ഉപമുഖ്യമന്ത്രിമാരുടെ നിയമിക്കാനുള്ള ജഗന്‍റെ തീരുമാനം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരുന്നു. നേരത്തേ ചന്ദ്രബാബു നായിഡുവിന്‍റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. പിന്നോക്ക വിഭാഗത്തിലും കാപ്പ സമുദായത്തിലും പെട്ടവരായിരുന്നു അന്ന് ഉപമുഖ്യമന്ത്രിമാരായത്.

jagan

മുൻമന്ത്രിയും മുതിർന്ന എംഎൽഎയുമായ തമ്മിനേനി സീതാരാമാണ് നിയമസഭാ സ്പീക്കർ. ശ്രീകാകുളം ജില്ലയിലെ അമുദലവലസ നിയോജകമണ്ഡലത്തിൽനിന്ന് ആറുതവണ തെരഞ്ഞെടുക്കപ്പെട്ട സീതാരാം എക്സൈസ്, ഭവനനിർമാണ മന്ത്രിയായിരുന്നു. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരുടെ വന്‍ ഭൂരിപക്ഷവുമായിട്ടായിരുന്നു ജഗന്‍ ആന്ധ്രയിലെ ഭര​ണം പിടിച്ചത്.

English summary
andra pradesh; jagan's 25 member cabinet sworn in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X