കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ പടിയിറങ്ങി, ബിജെപിയെ ഇനി ജെപി നദ്ദ നയിക്കും, എതിരില്ലാതെ തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
JP Nadda Named New BJP chief, Takes Over from Amit Shah | Oneindia Malayalam

ദില്ലി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് അമിത് ഷായ്ക്ക് പടിയിറക്കം. ജെപി നദ്ദയെ പുതിയ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജഗത് പ്രകാശ് നദ്ദ എന്ന ജെപി നദ്ദയെ തിരഞ്ഞെടുത്തത്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ പശ്ചാത്തലത്തില്‍ നദ്ദ ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ദില്ലി ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് ജെപി നദ്ദയെ ഔദ്യോഗികമായി ബിജെപി പ്രസിഡണ്ടായി പ്രഖ്യാപിച്ചത്. ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജെപി നദ്ദ മാത്രമേ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുളളൂ. അമിത് ഷാ നദ്ദയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുളള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായ രാധാമോഹന്‍ സിംഗിന് കൈമാറി.

bjp

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളും മുന്‍ അധ്യക്ഷന്മാരുമായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരാണ് നദ്ദയെ നിര്‍ദേശിച്ചത്. നദ്ദയെ പുതിയ ബിജെപി അദ്ധ്യക്ഷനായി നിയോഗിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുതിര്‍ന്ന നേതാക്കള്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുമായി പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തനായാണ് ജെപി നദ്ദ അറിയപ്പെടുന്നത്.

തിങ്കളാഴ്ച നാല് മണിക്ക് നദ്ദ ചുമതലയേല്‍ക്കും. അമിത് ഷായുടെ നേതൃത്വത്തിലാണ് രണ്ട് തവണ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. അടുത്തിടെയുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ ആഘാതവും പൗരത്വ നിയമത്തിന് എതിരെ ഉയരുന്ന പ്രതിഷേധങ്ങളുമടക്കമുളള വെല്ലുവിളികള്‍ പുതിയ അധ്യക്ഷന് മുന്നിലുണ്ട്. വരാനിരിക്കുന്ന ദില്ലി, ബീഹാര്‍ തിരഞ്ഞെടുപ്പുകളും നദ്ദയ്ക്ക് മു്ന്നിലുളള വലിയ കടമ്പയാണ്. എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ നദ്ദ യുവമോര്‍ച്ച ദേശീയ അധ്യക്ഷനായിരുന്നു. മൂന്ന് തവണ ഹിമാചല്‍ പ്രദേശ് എംഎല്‍എയായി. ഹിമാചല്‍ ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Jagat Prakash Nadda selected as the new president of BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X