രാജി പ്രഖ്യാപിച്ച ജഗ്മതിയെ പുറത്താക്കി... അതാണ് സിപിഎം
ദില്ലി: സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു ആക്ഷേപം ഉന്നയിക്കാറുണ്ട്. ആ പാര്‍ട്ടിയില്‍ നിന്ന് ആര്‍ക്കും രാജിവച്ച് പുറത്ത് പോകാന്‍ പറ്റില്ല. അതിന് മുമ്പ് അങ്ങ് പുറത്താക്കിക്കളയും. സംഗതി സത്യമാണെന്ന് ഒരിയ്ക്കല്‍ കൂടി തെളിയിക്കുന്നതാണ് ദില്ലിയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍.
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ രാജി പ്രഖ്യാപിച്ച കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാംഗ് വാനെ സിപിഎം പുറത്താക്കി. പരസ്യമായി രാജിപ്രഖ്യാപനം നടത്തി ഏതാനും മിനിട്ടുകള്‍ക്ക് ശേഷമായിരുന്നു ഈ പുറത്താക്കല്‍.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ശക്തമായ എതിര്‍പ്പ് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ജഗ്മതി ഇറങ്ങിപ്പോന്നത്. അതിന് ശേഷം പരസ്യമായി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. തുടര്‍ന്ന് അച്ചടക്ക ലംഘനം ആരോപിച്ചാണ് ജഗ്മതിയെ പുറത്താക്കിയതായി പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പ് പുറത്തിറക്കിയത്.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി ഉണ്ടാക്കിയ ബന്ധം പാര്‍ട്ടിയുടെ നയരേഖയ്ക്ക് എതിരാണ് എന്നാണ് ജഗ്മതി ആരോപിച്ചത്. വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു ജഗ്മതി മാധ്യമങ്ങളോട് സംസാരിച്ചത്.
ബംഗാളിലെ സഖ്യം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു നല്‍കിയത്. പാര്‍ട്ടിയുടെ കൈവശം ഉണ്ടായിരുന്ന സീറ്റുകള്‍ പോലും നഷ്ടപ്പെട്ടു. എന്നാല്‍ ഈ ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിന് സീറ്റ് നില വലിയ രീതിയില്‍ മെച്ചപ്പെടുത്താനും കഴിഞ്ഞിരുന്നു.
ഹരിയാനയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ജഗ്മതി. ജനാധിപത്യ മഹിള അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയും ആയിരുന്നു ഇവര്‍. നയരേഖ ലംഘിച്ച ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കണം എന്നാണ് ജഗ്മതി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications