കാനഡ രാഷ്ട്രീയത്തില്‍ ചരിത്രമെഴുതി ഇന്ത്യക്കാരന്‍; കാനഡ പ്രധാനമന്ത്രിയാകുമോ?
ടൊറന്റോ: കാനഡയുടെ രാഷ്ട്രീയത്തില്‍ പുതു ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ സിഖുകാരന്‍. ഇതാദ്യമായി കാനഡയിലെ പ്രമുഖമായ മൂന്ന് പാര്‍ട്ടികളിലൊന്നായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഇനി നയിക്കുന്നത് മുപ്പത്തിയെട്ടുകാരനായ ജഗ്മീത് സിങ് ആയിരിക്കും. കാനഡയില്‍ അഭിഭാഷകനായ ജോലി ചെയ്യുന്ന യുവാവിനിത് സ്വപ്‌നസാക്ഷാത്കാരം കൂടിയാണ്.
നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ്ങില്‍ ജഗ്മീതിന് 50 ശതമാനത്തിലധികം വോട്ടുലഭിച്ചു. ഇതോടെ 2019ല്‍ കാനഡയില്‍ നടക്കുന്ന ഫെഡറല്‍ ഇലക്ഷനില്‍ പാര്‍ട്ടിയെ തയ്യാറെടുപ്പിക്കുകയും നയിക്കുകയും ചെയ്യുക ഈ യുവാവ് ആയിരിക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയാല്‍ കാനഡയുടെ നേതൃസ്ഥാനവും ജഗ്മീതിനെ തേടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കാനഡ ഒരു പുതിയ സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ടെന്ന് ജഗ്മീത് പറഞ്ഞു. ജനങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പുതിയ സര്‍ക്കാര്‍ മാത്രമാണ്. കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള തന്റെ കാമ്പയില്‍ തുടങ്ങിക്കഴിഞ്ഞെന്നും ജഗ് മീത് പ്രഖ്യാപിച്ചു. ജഗ് മീതിന്റെ സ്ഥാനാരോഹണത്തെ കാനഡയിലെ ഇന്ത്യക്കാര്‍ അത്യധികം സന്തോഷത്തോടെയാണ് വരവേറ്റത്.
ജഗ് മീത് പ്രധാനമന്ത്രിയായാല്‍ അത് ഇന്ത്യന്‍ വംശജര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഇവര്‍ കരുതുന്നു. കാനഡയില്‍ സിഖുകാര്‍ പല മേഖലയിലും നേട്ടം കൊയ്തവരാണ്. ഇന്ത്യന്‍ ദമ്പതികളുടെ മകനായി ടൊറന്റോയിലാണ് ജഗ് മീത് ജനിക്കുന്നത്. നേരത്തെ ഇന്ത്യയിലേക്ക് ഇദ്ദേഹത്തിന് വിസ നിഷേധിച്ചത് ഏറെ മാധ്യമപ്രാധാന്യം നേടിയിരുന്നു.












Click it and Unblock the Notifications