കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐയെ സൂപ്പര്‍പവറാക്കിയ ഭരണാധികാരി; ആരായിരുന്നു ഡാല്‍മിയ?

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നാണ് ബി സി സി ഐ. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനങ്ങളെ പോലും സ്വാധീനിക്കാന്‍ കഴിവുള്ള സൂപ്പര്‍ പവര്‍. അന്താരാഷ്ട്ര ഫിക്‌സചറുകളെയും നിയമങ്ങളെയും പോലും ബി സി സി ഐ വിചാരിച്ചാല്‍ മാറ്റിയെഴുതാന്‍ പറ്റും. ബി സി സി ഐയെ ഈ സൂപ്പര്‍ പവര്‍ ആക്കിയതിന് പിന്നില്‍ ഒരു ഭരണാധികാരിയുടെ മികവുണ്ട്. സാക്ഷാല്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ.

എഴുപത്തഞ്ചാം വയസില്‍ അന്തരിച്ച ഡാല്‍മിയ ബി സി സി ഐ അധ്യക്ഷനായിരുന്ന കാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ഒരു വിനോദം എന്നത് വിട്ട് സാമ്പത്തിക ശക്തി ആകുന്നത്. 1987 ലും 1996 ലും ഏകദിന ലോകകപ്പുകള്‍ ഇന്ത്യയിലെത്തിച്ചത് ഡാല്‍മിയയുടെ ബുദ്ധിയായിരുന്നു. പില്‍ക്കാലത്ത് എന്‍ ശ്രീനിവാസന്‍ കളങ്കപ്പെടുത്തിയ ബി സി സി ഐയെ നന്നാക്കിയെടുക്കാന്‍ സുപ്രീം കോടതി വരെ ആശ്രയിച്ചത് ഡാല്‍മിയയെ തന്നെ.

കറതീര്‍ന്ന ബിസിനസ്മാന്‍

കറതീര്‍ന്ന ബിസിനസ്മാന്‍

മാര്‍ക്കറ്റിങ് ആണ് ജഗ്മോഹന്‍ ഡാല്‍മിയ എന്ന ബിസിനസ്മാന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകളിലൊന്ന്. ബി സി സി ഐ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വന്‍ സാമ്പത്തിക ശക്തിയാക്കിയതിന് പിന്നില്‍ ഡാല്‍മിയയുടെ ഈ മാര്‍ക്കറ്റിങ് ഉള്‍ക്കാഴ്ചയാണ്.

 കല്‍ക്കട്ടക്കാരന്‍

കല്‍ക്കട്ടക്കാരന്‍

1940 മെയ് 30ന് ബ്രിട്ടീഷ് ഇന്ത്യയിലെ കല്‍ക്കട്ടയിലായിരുന്നു ഡാല്‍മിയയുടെ ജനനം. പഠനത്തെ തുടര്‍ന്ന് അച്ഛന്റെ നിര്‍മാണ കമ്പനിയില്‍ ചേര്‍ന്നു. അന്ന് രാജ്യത്തെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നാണ് എം എല്‍ ഡാല്‍മിയ ആന്‍ഡ് കോ.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍

വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായി കല്‍ക്കട്ടയിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചു ഡാല്‍മിയ. ഇരട്ടസെഞ്ചുറി വരെ ഡാല്‍മിയുടെ പേരിലുണ്ട്. കളിക്കാരനെന്നതിനെക്കാള്‍ ക്രിക്കറ്റ് ഭരണാധികാരിയായി ഡാല്‍മിയ പിന്നീട് തിളങ്ങി

1979 ല്‍ ബി സി സിഐയില്‍

1979 ല്‍ ബി സി സിഐയില്‍

1979 ല്‍ ബി സി സിഐയിലെത്തിയ ഡാല്‍മിയ 1983 ല്‍ ട്രഷറര്‍ സ്ഥാനത്തെത്തി. മികച്ച സംഘാടകനായ ഡാല്‍മിയയുടെ ഇച്ഛാശക്തിയില്‍ ഇന്ത്യ രണ്ടുതവണ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു.

ബി സി സി ഐ പ്രസിഡണ്ട്

ബി സി സി ഐ പ്രസിഡണ്ട്

പല തവണ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട് ഡാല്‍മിയ. 1997 ല്‍ ഐ സി സി പ്രസിഡണ്ടുമായി.

ക്രിക്കറ്റിന്റെ കേന്ദ്രം മാറ്റി

ക്രിക്കറ്റിന്റെ കേന്ദ്രം മാറ്റി

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ക്രിക്കറ്റിന്റെ കേന്ദ്രമെന്ന പദവി നഷ്ടപ്പെട്ടത് ഇക്കാലത്താണ്. ഏഷ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യ ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിപണിയായി മാറി.

ഐസിസിയുമായി തര്‍ക്കങ്ങള്‍

ഐസിസിയുമായി തര്‍ക്കങ്ങള്‍

സച്ചിന്‍ തെണ്ടുല്‍ക്കറിനും സേവാഗിനും എതിരെ അംപയര്‍മാരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്ത് ഡാല്‍മിയ ഐ സി സിയുമായി വഴക്കുണ്ടാക്കാന്‍ പോലും ധൈര്യം കാട്ടി.

ബോര്‍ഡിന് പുറത്തേക്ക്

ബോര്‍ഡിന് പുറത്തേക്ക്

സാമ്പത്തിക തിരിമിറി ആരോപണത്തെ തുടര്‍ന്ന് ഡാല്‍മിയയ്ക്ക് പ്രസിഡണ്ട് സ്ഥാനം നഷ്ടമായി. 2007 ല്‍ ബോംബെ ഹൈക്കോടതി ഡാല്‍മിയയെ കുറ്റവിമുക്തനാക്കി.

മരണം വരെ പ്രസിഡണ്ട്

മരണം വരെ പ്രസിഡണ്ട്

അപ്പോഴേക്കും ശരത് പവാറും എന്‍ ശ്രീനിവാസനും മറ്റും ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തരായിക്കഴിഞ്ഞിരുന്നു. ശ്രീനിവാസനെ കോടതി വിലക്കിയതോടെ ഡാല്‍മിയ ഐകകണ്‌ഠ്യേന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

 വ്യാഴാഴ്ച രാത്രി ഹൃദയാഘാതം

വ്യാഴാഴ്ച രാത്രി ഹൃദയാഘാതം

ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. കൊല്‍ക്കത്തയിലെ ബിഎം ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി മരിച്ചു.

അനുശോചനുവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

അനുശോചനുവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഡാല്‍മിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

English summary
Jagmohan Dalmiya, who made Indian cricket wealthy and BCCI a super power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X