കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളികളില്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം നിര്‍ബന്ധമാക്കണം

  • By Sruthi K M
Google Oneindia Malayalam News

റാഞ്ചി: പ്രവീണ്‍ തൊഗാഡിയേക്കാള്‍ വിഷം പരത്തുന്ന പ്രസംഗവുമായിട്ടാണ് വിഎച്ച്പി ജനറല്‍ സെക്രട്ടറി ജൂഗല്‍ കിഷോര്‍ രംഗത്തു എത്തിയത്. രാജ്യത്തെ മോസ്‌ക്കുകളിലും പള്ളികളിലും മദ്രസകളിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം നിര്‍ബന്ധിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ജൂഗര്‍ കിഷോര്‍ വ്യക്തമാക്കിയത്.

ജനങ്ങളെ അവരുടെ യഥാര്‍ത്ഥ മതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഘര്‍ വാപസിയിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയുടെ വേരുകളാണ് മതപരിവര്‍ത്തനം. ഘര്‍ വാപസിയിലൂടെ അതു ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

christian-in-church

അതുകൊണ്ടു തന്നെ ഘര്‍ വാപസി ഒരു സേവനമാണെന്നും ജൂഗല്‍ കിഷോര്‍ വ്യക്തമാക്കി. വിഎച്ച്പി നടത്തിയ വിരാട് ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഘര്‍ വാപസിയില്‍ അന്‍പതിലധികം പേരാണ് ഹിന്ദുമതത്തിന്റെ ഭാഗമായത്.

പട്ടിക വിഭാഗക്കാരായ പതിനഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള 45 ക്രിസ്ത്യാനികളും രണ്ടു മുസഌം കുടുംബങ്ങളുമാണ് ഹിന്ദുമതത്തിലെത്തിയത്. ശുദ്ധി ഹവാന്‍ എന്നായിരുന്നു പരിപാടിക്ക് വിഎച്ച്പി പേര് ഇട്ടിരുന്നത്. ഇതിനിടയില്‍ വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി ജനറല്‍ സെക്രട്ടറി ജൂഗല്‍ കിഷോറിനെതിരെയും ബംഗാള്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
All the mosk and church should announce Bharat mata ki jai for that government has to take care action by jagual Kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X