വ്യോമസേനയുടെ ജാഗ്വര്‍ വിമാനം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണു
പൊഖ്‌റാന്‍: വ്യോമസേനയുടെ ജാഗ്വര്‍ വിമാനം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ പൊഖ്‌റാനിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടു. പതിവായുള്ള പരിശീലനത്തനിടെയാണ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വിമാനം തകര്‍ന്ന് വീണതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ പറഞ്ഞു.
ബ്രിട്ടണും ഫ്രഞ്ചും ചേര്‍ന്ന വിതകസിപ്പിച്ചെടുത്ത യുദ്ധ വിമാനമാണ് ജാഗ്വര്‍. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ 145 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. 1987ല്‍ ഇന്ത്യ, ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജാഗ്വര്‍ ജെറ്റുകള്‍.

1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്ക് വഹിച്ചു. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നത് ജാഗ്വര്‍ വിമാനങ്ങളുടെ പ്രത്യേകതയാണ്. കഴിഞ്ഞമാസം പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്-21 വിമാനവും തകര്‍ന്നുവീണിരുന്നു. രാജസ്ഥാനിലെ ബാര്‍മറിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖാപിച്ചു.












Click it and Unblock the Notifications