ജഹാംഗീര്‍പുരി സംഘര്‍ഷം: 9 പേര്‍ അറസ്റ്റില്‍, അക്രമികള്‍ പുറത്തുനിന്നുള്ളവര്‍? കണ്ടെത്താന്‍ ഡ്രോണ്‍
ദില്ലി: ജഹാംഗീര്‍പുരിയിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ കുറ്റവാളികള്‍ക്കെതിരെ കടത്ത നടപടിയുമായി പോലീസ്. ഒന്‍പത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. നിരവധി പോലീസുകാര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഇവര്‍ സംഘര്‍ഷത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അക്രമികള്‍ കല്ലെറിഞ്ഞെന്നും, വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. മേഖലയില്‍ സുരക്ഷ അതിശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ ദില്ലി പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസാര്‍ അടക്കം 9 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എട്ട് പേരും പോലീസുകാരാണ്. ഒരാള്‍ സാധാരണക്കാരനാണ്. ഇവരെ ആശുപത്രിയിലേക്ക് മാറിയത്. വെടിയേറ്റാണ് ഒരു എസ്‌ഐക്ക് പരിക്കേറ്റത്. ഇയാളുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ല. അക്രമസംഭവങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷം ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്യേണ്ടി വരും. ഡ്രോണുകളും, സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് അക്രമികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. വീടുകള്‍ക്ക് മുകളില്‍ കല്ലുകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടോ എന്നും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. ദില്ലി പോലീസിന് മുന്നില്‍ വെച്ച് വാളുകള്‍ ഉയര്‍ത്തി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുപിയിലെ ഗൗതം ബുദ്ധ നഗര്‍ അതിജാഗ്രതയിലാണ്. വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ജഹാംഗീര്‍പൂരില്‍ സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടിയെടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശിച്ചത്. ദില്ലി പോലീസ് കമ്മീഷണറോട് പ്രത്യേകം ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തു. സമാധാനം ഉറപ്പുവരുത്തുമെന്ന് ലെഫ്. ഗവര്‍ണര്‍ ഉറപ്പ് തന്നിട്ടുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജഹാംഗീര്‍പുരിയില്‍ ശോഭായാത്രയ്ക്കിടെയാണ് കല്ലേറുണ്ടായത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. 2020ലെ ദില്ലി കലാപത്തിന് ശേഷമുള്ള ആദ്യ വര്‍ഗീയ സംഘര്‍ഷമാണിത്. അന്ന് 53 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം പുറത്തുനിന്നുള്ളവരാണ് സംഘര്‍ഷത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഏറ്റവും സമാധാനത്തോടെ ജീവിച്ചിരുന്ന മേഖലയാണിതെന്ന് സാജിദ് സെയ്ഫി എന്ന ഇലക്ട്രോണിക് കട ഉടമ പറയുന്നു. ഞങ്ങള്‍ ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും, ഹിന്ദുക്കള്‍ മുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും പതിവായിരുന്നു. ഇപ്പോഴുള്ളത് പോലെ ഒരിക്കലും നടന്നിട്ടില്ല. പുറത്തുനിന്നുള്ളവര്‍ സമാധാനത്തെ തകര്‍ത്തുവെന്ന് സെയ്ഫി വ്യക്തമാക്കി.












Click it and Unblock the Notifications