India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ് ഭീമിന് മുഹമ്മദ് റിയാസിന്റെയും ശൈലജ ടീച്ചറുടെയും അഭിനന്ദനം; സൂര്യ തിരിച്ച് നന്ദി അറിയിച്ചത് ഇങ്ങനെ...

Google Oneindia Malayalam News

കൊച്ചി: 'ജയ് ഭീം' എന്ന തമിഴ് ചിത്രം കണ്ട് അഭിനന്ദനം പങ്കുവെച്ച ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.ക.ശൈലജ ടീച്ചറിനും തിരിച്ച് നന്ദി അറിയിച്ച് നടൻ സൂര്യ. താരം ട്വീറ്ററിലൂടെ ആണ് നന്ദി അറിയിച്ച് സന്തോഷം പങ്കിട്ടത്. ഇരുവരുടെയും പ്രതികരണത്തിൽ അതിയായ സന്തോഷം ഉണ്ടെന്ന് താരം ട്വീറ്ററിലൂടെ എഴുതി.

cmsvideo
  Minister Mohammad Riyaz and KK Shailaja congratulate Suriyas New Movie | Oneindia Malayalam
  1

  'ശക്തമായ അവതരണം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, അഭിനന്ദനങ്ങള്‍', എന്നായിരുന്നു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ട്വീറ്റ് ചെയ്തത്. ഇതിന് തിരിച്ച് മറുപടിയായി ട്വീറ്ററിലൂടെ എഴുതിയത് ഇങ്ങനെ ; 'നന്ദി, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം', ട്വീറ്റ് പങ്കുവെച്ച് സൂര്യ കുറിച്ചു.

  2

  എന്നാൽ, ശൈലജ ടീച്ചർ സിനിമ കണ്ടിട്ട് പ്രതികരിച്ചത് ഇങ്ങനെ; 'മാറ്റങ്ങള്‍ക്കുള്ള പ്രചോദനമാണ് ജയ് ഭീം. സമൂഹത്തിലെ വ്യവസ്ഥാപിതമായ അക്രമത്തെയും, സാമൂഹിക വിവേചനത്തെയും കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ആധികാരികമായ അവതരണം. മികച്ച പ്രകടനങ്ങള്‍. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍', ഇങ്ങനെയായിരുന്നു ശൈലജ ടീച്ചറുടെ ട്വീറ്റ്.

  അവശ്യ സാധനങ്ങൾക്ക് വമ്പൻ വില; വാങ്ങുന്നവരും വിൽക്കുന്നവരും ഒരു പോലെ ട്രാപ്പിലാണ്...അവശ്യ സാധനങ്ങൾക്ക് വമ്പൻ വില; വാങ്ങുന്നവരും വിൽക്കുന്നവരും ഒരു പോലെ ട്രാപ്പിലാണ്...

  3

  ഇതിന് മറുപടിയായി താരം കുറിച്ചത് ഇങ്ങനെ; 'ഇങ്ങനെയൊരു പ്രതികരണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ വളരെയധികം ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ജയ് ഭീം ടീമിന്റെ പേരില്‍ ഒരുപാട് നന്ദി', നടൻ സൂര്യ ട്വീറ്റിൽ കുറിച്ചു.

  4

  ഇരുള ഗോത്ര വര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചാണ് ജയ് ഭീം സിനിമ പറയുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 1993 ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഇരുള ഗോത്രവര്‍ക്കാര്‍ക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.

  തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

  5

  ചിത്രം നവംബര്‍ 2 നാണ് റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്. രജിഷ വിജയനാണ് ചിത്രത്തിലെ സൂര്യയുടെ നായികയായി എത്തുന്നത്. 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയും ജോതികയും ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയത്.
  പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നുണ്ട്. സൂര്യയും പ്രകാശ് രാജും ഒന്നിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം ഒരു സുപ്രധാന സാമൂഹിക പ്രശ്നം ഉയർത്തിയതിന് എല്ലാ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

  6

  എന്നാൽ, ചിത്രം റിലീസായതിന് ശേഷം സമൂഹ മാധ്യങ്ങളിൽ അടക്കം വലിയ ചർച്ചയ്ക്ക് വിധേയം ആയിരുന്നു. ജയ് ഭീമിം എന്ന ചിത്രത്തിൽ 'ഹിന്ദിയിൽ സംസാരിച്ചതിന്' പ്രകാശ് രാജിന്റെ കഥാപാത്രം ഒരാളെ തല്ലുന്ന വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

  7

  പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, ഹിന്ദി സംസാരിച്ചതിന്റെ പേരിൽ അയാളെ പ്രകാശ് രാജ് തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് സിനിമയിലെ വൈറൽ രംഗം. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നു എന്ന് പലയിടത്ത് നിന്നും ആരോപണം വന്നിരുന്നു.

  8

  അതേസമയം, ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ചിത്രം ട്വിറ്ററിൽ ട്രെൻഡിംഗാവുകയായിരുന്നു. സിനിമയിലെ ഈ രംഗം ഹിന്ദി സംസാരിക്കുന്നവരെ വ്രണപ്പെടുത്തുന്നുവെന്ന് ചിലർ പറയുമ്പോൾ, മറ്റ് ചിലർ നിർമ്മാതാക്കളെയും നടനെയും ന്യായീകരിച്ചും സംസാരിച്ചു. സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് ഏറെ ചർച്ചകൾക്ക് വഴി വെയ്ച്ചിരുന്നത്. ഒരു പോലീസ് വേഷമിട്ടാണ് പ്രകാശ് രാജ് ജയ് ഭീമിൽ അരങ്ങ് തകർക്കുന്നത്. വിമർശനങ്ങൾക്ക് വിധേയമാകുമ്പോഴും ചിത്രത്തിന് ആമസോൺ പ്രൈമിലൂടെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

  English summary
  Jai Bhim: Mohammad Riyaz and KK Shailaja congratulate Suriya's New Movie, Actor Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X