സഞ്ജയ് ദത്തിന് ജയില്‍ നിയമങ്ങള്‍ ബാധകമല്ലേ?
മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് അടുപ്പിച്ച് രണ്ട് തവണ പരോള്‍ അനുവദിച്ചതിനെതിരെ വിവാദങ്ങള്‍ ഉയരുന്നു. ചികിത്സാര്‍ത്ഥം ഒരുമാസത്തെ പരോള്‍ ലഭിച്ച് ജയിലില്‍ തിരിച്ചെത്തി മാസം ഒന്ന് കഴിയുന്നതിന് മുമ്പ് ദത്തിന് വീണ്ടും പരോള്‍ നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഭാര്യയ്ക്ക് സുഖമില്ലെന്ന് കാണിച്ച് സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ അനുവദിച്ച സംഭവം അന്വേഷിക്കാന്‍ മഹാരാഷ്ട്രം ആഭ്യന്തരമന്ത്രി ആര് ആര് പാട്ടീല്‍ ഉത്തരവിട്ടു. പരോള്‍ നിയമപരമായാണോ ലഭിച്ചതെന്ന് പരിശോധിക്കുമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പാട്ടീല്‍ അറയിച്ചു.
രോഗ ബാധിതയായ ദത്തിന്റെ ഭാര്യ മാന്യത ദത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിനെതുടര്‍ന്നാണ് പരോള്‍ വിവാദമായത്. എല്ലാവര്ക്കും തുല്ല്യനീതി നടപ്പാക്കണമെന്നും സനിമാതാരമായതുകൊണ്ട് ദത്തിന് പ്രത്യേക പരിഗണന നല്‍കരുതെന്നുമുള്ള ആവശ്യവുമായി എല്ല കോണില്‍നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു സാഹചര്യത്തിലാണ് പാട്ടീല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

1993ലെ മുംബൈസ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശംവച്ചതിന്റെ പേരില്‍ പൂനെ യേര്‍വാഡെ ജയിലില്‍ തടവ്ശിക്ഷ അുഭവിക്കുന്ന ദത്തിന് കഴിഞ്ഞ ദിവസമാണ് ഡിവിഷന് കമ്മീഷ്ണര്‍ മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചത്. നേരത്തെ ചികിത്സാര്‍ത്ഥം രണ്ട് ആഴ്ചത്തെ പരോള്‍ നല്‍കുകയും പിന്നീടത് വീണ്ടും രണ്ട് ആഴ്ചകൂടെ നീട്ടിനല്‍കുകയും ചെയ്തിരുന്നു.
ആറ് വര്‍ഷമായിരുന്ന ശിക്ഷാ കാലാവധി സുപ്രീം കോടതി അഞ്ച് വര്‍ഷമായി ചുരുക്കി. നേരത്തെ 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി 42 മാസം കൂടെ മാത്രമെ ദത്തിന് ജയിലില്‍ കഴിയേണ്ടതുള്ളൂ.
-
കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ












Click it and Unblock the Notifications