കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിന് ജയില്‍ നിയമങ്ങള്‍ ബാധകമല്ലേ?

  • By Aswathi
Google Oneindia Malayalam News

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് അടുപ്പിച്ച് രണ്ട് തവണ പരോള്‍ അനുവദിച്ചതിനെതിരെ വിവാദങ്ങള്‍ ഉയരുന്നു. ചികിത്സാര്‍ത്ഥം ഒരുമാസത്തെ പരോള്‍ ലഭിച്ച് ജയിലില്‍ തിരിച്ചെത്തി മാസം ഒന്ന് കഴിയുന്നതിന് മുമ്പ് ദത്തിന് വീണ്ടും പരോള്‍ നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഭാര്യയ്ക്ക് സുഖമില്ലെന്ന് കാണിച്ച് സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ അനുവദിച്ച സംഭവം അന്വേഷിക്കാന്‍ മഹാരാഷ്ട്രം ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ ഉത്തരവിട്ടു. പരോള്‍ നിയമപരമായാണോ ലഭിച്ചതെന്ന് പരിശോധിക്കുമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പാട്ടീല്‍ അറയിച്ചു.

രോഗ ബാധിതയായ ദത്തിന്റെ ഭാര്യ മാന്യത ദത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിനെതുടര്‍ന്നാണ് പരോള്‍ വിവാദമായത്. എല്ലാവര്‍ക്കും തുല്ല്യനീതി നടപ്പാക്കണമെന്നും സനിമാതാരമായതുകൊണ്ട് ദത്തിന് പ്രത്യേക പരിഗണന നല്‍കരുതെന്നുമുള്ള ആവശ്യവുമായി എല്ല കോണില്‍നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു സാഹചര്യത്തിലാണ് പാട്ടീല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

Sanjay Dutt and wife

1993ലെ മുംബൈസ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശംവച്ചതിന്റെ പേരില്‍ പൂനെ യേര്‍വാഡെ ജയിലില്‍ തടവ്ശിക്ഷ അുഭവിക്കുന്ന ദത്തിന് കഴിഞ്ഞ ദിവസമാണ് ഡിവിഷന്‍ കമ്മീഷ്ണര്‍ മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചത്. നേരത്തെ ചികിത്സാര്‍ത്ഥം രണ്ട് ആഴ്ചത്തെ പരോള്‍ നല്‍കുകയും പിന്നീടത് വീണ്ടും രണ്ട് ആഴ്ചകൂടെ നീട്ടിനല്‍കുകയും ചെയ്തിരുന്നു.

ആറ് വര്‍ഷമായിരുന്ന ശിക്ഷാ കാലാവധി സുപ്രീം കോടതി അഞ്ച് വര്‍ഷമായി ചുരുക്കി. നേരത്തെ 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി 42 മാസം കൂടെ മാത്രമെ ദത്തിന് ജയിലില്‍ കഴിയേണ്ടതുള്ളൂ.

English summary
Opposition parties in Maharashtra have accused the State government of preferential treatment in granting a one-month parole to Bollywood actor and 1993 Mumbai blasts convict Sanjay Dutt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X