കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരവര റാവുവിന് കൊവിഡ്; ലക്ഷണം കാണിച്ചിരുന്നില്ലെന്ന് ഡോക്ടര്‍, ആശുപത്രിയിലേക്ക് മാറ്റി

Google Oneindia Malayalam News

മുംബൈ: മാവോയിസ്റ്റ് ആശയക്കാരനും വിപ്ലവ എഴുത്തുകാരനുമായ പി വരവര റാവുവിന് കൊറോണ രോഗം സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന കേസില്‍ അറസ്റ്റിലായ വരവര റാവു നവി മുംബൈയിലെ താലോജ ജയിലിലാണ്. 80കാരനായ ഇദ്ദേഹത്തിന് തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കൊറോണ രോഗലക്ഷണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ രഞ്ജീത് മങ്കേശ്വര്‍ പറഞ്ഞു.

V

പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം; പോലീസ് ഒത്തുകളിച്ചുവെന്ന് ആക്ഷേപംപാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം; പോലീസ് ഒത്തുകളിച്ചുവെന്ന് ആക്ഷേപം

വരവര റാവുവിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ചികില്‍സ തുടരുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണം ഡോക്ടര്‍ തള്ളി. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒട്ടേറെ എഴുത്തുകാരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മഹാരാഷ്ട്ര സര്‍ക്കാരുമായി ബന്ധപ്പെടുകയും വിദഗ്ധ ചികില്‍സ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ലസച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

തെലങ്കാന സ്വദേശിയാണ് വരവര റാവു. കഴിഞ്ഞ 22 മാസമായി ജയിലിലാണ് ഇദ്ദേഹം. ജാമ്യം തേടി എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയില്‍ തിങ്കളാഴ്ച രണ്ട് ഹര്‍ജികളാണ് വരവര റാവു സമര്‍പ്പിച്ചിട്ടുള്ളത്. ജാമ്യം തേടിയുള്ളതാണ് ഒന്ന്. മതിയായ ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് മറ്റൊന്ന്.

2018ലെ എല്‍ഗാര്‍ പരിഷത്-മാവോയിസ്റ്റ് ബന്ധമുള്ള കേസിലാണ് വരവര റാവുവിനെയും മറ്റു ഒമ്പത് സാമൂഹിക പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. പൂനെ പോലീസ് അന്വേഷിച്ച ഈ കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. വരവര റാവു എല്‍ഗാര്‍ പരിഷത്തില്‍ നടത്തിയ പ്രസംഗം കൊറേഗാവ്-ഭീമ യുദ്ധ സ്മാരകത്തിലെ സംഘര്‍ഷത്തിന് കാരണമായി എന്നാണ് പോലീസ് പറയുന്നത്. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് പറയുന്നു.

ഇറാന്‍ ഇന്ത്യയെ കൈവിട്ടിട്ടില്ല; ആ വാര്‍ത്ത തെറ്റ്, വിശദീകരണം ഇങ്ങനെ...ഇറാന്‍ ഇന്ത്യയെ കൈവിട്ടിട്ടില്ല; ആ വാര്‍ത്ത തെറ്റ്, വിശദീകരണം ഇങ്ങനെ...

ജയസൂര്യയുടെ എ പ്ലസിന് പത്തര മാറ്റ്; കെട്ടിടനിര്‍മാണ ജോലിക്കാരന്‍, കണ്ണ് നിറയാതിരിക്കില്ല ആര്‍ക്കും..ജയസൂര്യയുടെ എ പ്ലസിന് പത്തര മാറ്റ്; കെട്ടിടനിര്‍മാണ ജോലിക്കാരന്‍, കണ്ണ് നിറയാതിരിക്കില്ല ആര്‍ക്കും..

English summary
Jailed Activist Varavara Rao Tests Positive For Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X