യോഗി ആദിത്യനാഥിന്റെ കാലില്‍ വീണതെന്തിന്? ഒടുവില്‍ പ്രതികരിച്ച് രജനി
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ ജയിലര്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ബോക്സോഫീസില്‍ കുതിക്കുകയാണ്. വെറും രണ്ടാഴ്ച കൊണ്ട് 500 കോടി ആഗോള മാര്‍ക്കറ്റില്‍ നിന്ന് കളക്ഷന്‍ നേടിയ ചിത്രം ഈ വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തിയ രജനി പടം ആരാധകരെ ആവേശഭരിതരാക്കാന്‍ പോന്ന ചേരുവകളുമായാണ് എത്തിയത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാള നടന് വിനായകനാണ് പ്രതിനായക വേഷത്തില്‍ എത്തിയിരിക്കുന്നത്. വിനായകന്റെ പ്രകടനം നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയിരുന്നു. രമ്യകൃഷ്ണന്, ജാക്കി ഷ്റോഫ് എന്നിവരെ കൂടാതെ മോഹന്‍ലാല്‍, ശിവരാജ്കുമാര് എന്നിവരുടെ വേഷങ്ങളും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയിലറിന്റെ വന്‍ വിജയത്തിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു.

ഇവിടെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം രജനികാന്ത് ജയിലര്‍ കാണുകയും ചെയ്തിരുന്നു. അതേസമയം രജനി യോഗി ആദിത്യനാഥിനെ കണ്ടയുടനെ കാലില്‍ വീണത് വലിയ വിവാദമായിരുന്നു. പലരും രജനികാന്തിന്റെ പ്രവൃത്തിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ദയനീയം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ഒരാളുടെ കാല്ക്കല് ഒരു ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വീഴുന്നത് കണ്ടോ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
ഹിന്ദുത്വ പ്രചാരകനായ ഒരാളുടെ കാലില്‍ വീണ രജനികാന്ത് ദ്രാവിഡ പാരമ്പര്യത്തെ ഹനിച്ചു എന്ന തരത്തിലായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഏറിയ പങ്കും. എന്നാല്‍ ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരണവുമായി രജനികാന്ത് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. ഒരു സന്യാസിയുടെയോ യോഗിയുടെയോ കാലില്‍ വീഴുന്നത് തന്റെ ശീലമാണ് എന്നാണ് രജനീകാന്ത് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്ന് ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരു സന്യാസിയായാലും യോഗിയായാലും അവര്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും അവരുടെ കാല്ക്കല് വീഴുന്നത് എന്റെ ശീലമാണ്, അതാണ് ഞാന്‍ ചെയ്തത്,' എന്നായിരുന്നു രജനികാന്ത് പറഞ്ഞത്. യോഗി ആദിത്യനാഥിന്റെ കാലില്‍ തൊട്ട് വന്ദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രജനികാന്തിന്റെ പരാമര്‍ശം.
ജയിലര്‍ മികച്ച വിജയമാക്കിയതിന് രജനികാന്ത് ജനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. അതേസമയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications