കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 കോടിയും മകളും സന്യാസവും; ജൈന ദമ്പതികളുടെ സസ്പന്‍സ് തീരുന്നില്ല; ഭാര്യ പിന്മാറി

സന്യാസം സ്വീകരിക്കാന്‍ മകളെയും 100 കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ മധ്യപ്രദേശിലെ ജൈന വിശ്വാസികളായ ദമ്പതികളുടെ സസ്‌പെന്‍സ് തീരുന്നില്ല.

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: സന്യാസം സ്വീകരിക്കാന്‍ മകളെയും 100 കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ മധ്യപ്രദേശിലെ ജൈന വിശ്വാസികളായ ദമ്പതികളുടെ സസ്‌പെന്‍സ് തീരുന്നില്ല. സന്യാസ ദീക്ഷ സ്വീകരിക്കാനുള്ള അവസാന നിമിഷം ഭാര്യ തീരുമാനത്തില്‍ നിന്നും പിന്മാറിയതോടെ ഭര്‍ത്താവ് മാത്രമാണ് സന്യാസം സ്വീകരിച്ചത്.

ഗുജറാത്തിലെ സൂറത്തില്‍ വൃന്ദാവന്‍ പാര്‍ക്കിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ജൈന സന്യാസി ആചാര്യ റാംലാല്‍ജി മഹാരാജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സുമിത് റാത്തോഡ് ചടങ്ങില്‍വെച്ച് സന്യാസം സ്വീകരിച്ചെങ്കിലും ഭാര്യ അനാമികയുടെ തീരുമാനത്തില്‍ പുന:പരിശോധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സുമിത് ഇനിമുതല്‍ സുമിത് മുനി എന്നാണ് അറിയപ്പെടുക.

bhopalmap

അനാമികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റാംലാല്‍ജി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുവയസുകാരിയായ മകളെ ഉപേക്ഷിച്ചിട്ട് സന്യാസം സ്വീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അനാമികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയെത്തിയിരുന്നു.

ഇവരുടെ കുടുംബാംഗങ്ങളും സമുദായത്തില്‍ മുതിര്‍ന്നവരുമെല്ലാം അനാമികയുടെ തീരുമാനത്തിനെതിരാണ്. ഇതും സന്യാസം സ്വീകരിക്കുന്നത് വൈകിപ്പിച്ചു. 100 കോടിയോളം സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസിയാകാനുള്ള ഇവരുടെ തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു. ഓരോ ദിവസവും എങ്ങിനെ അധികം പണം സമ്പാദിക്കാമെന്ന് ആലോചിക്കുന്ന പുതുതലമുറയില്‍നിന്നും വ്യത്യസ്തനായി ഭാരിച്ച കുടുംബ സ്വത്തുക്കള്‍ ഉപേക്ഷിച്ച സുമിത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയും നടക്കുകയുണ്ടായി.

English summary
Jain man takes vow as monk; renounces wife, daughter and Rs 100cr-property,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X