മനുഷ്യന്റെ ജീവനെടുത്ത് വീണ്ടും ഗ്യാസ് ടാങ്കര്‍ ദുരന്തം
ജയ്പൂര്‍: ജയ്പൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. അപകടത്തില്‍ 10 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റ 12 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദില്ലി-ജയ്പൂര്‍ ഹൈവേയില്‍ ആണ് അപകടം ഉണ്ടായിരിക്കുന്നത്. മരിച്ചവരില്‍ ആറു വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ജയ്പൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ബീല്‍പുര്‍ ഗ്രാമത്തില്‍ ആണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന ഏഴു വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.

അപകടത്തില്‍ മരിച്ച ദക്ഷുല്‍(6), രാധാമോഹന്‍(40), വിനോദ് (37), നിതിന്‍ ദീപ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്യാസ് ടാങ്കര്‍ ബൈക്കുകള്‍ കയറ്റി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല, പോലീസ് അന്വേഷണം നടത്തുകയാണ്.
ടാങ്കര്‍ ലോറികള്‍ ജനങ്ങള്‍ക്ക് പേടി സ്വപ്‌നമാവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എല്ലാ ടാങ്കര്‍ ലോറികളിലും ജിപിഎസ് ഘടിപ്പിയ്ക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും വാഹനങ്ങല്‍ പാലിക്കുന്നുണ്ടോ എന്നു സംശയമാണ്. എല്ലാ പരിശോധനകളും കര്‍ശനമാക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ഇപ്പോഴും ഗ്യാസ് ടാങ്കറുകള്‍ മനുഷ്യന്റെ ജീവനുകള്‍ എടുക്കുകയാണ്.












Click it and Unblock the Notifications