കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്പൂര്‍ സാഹിത്യോത്സവം: ശശി തരൂര്‍ നാളെ വേദിയില്‍, മൈക്കിള്‍ സാന്‍ഡലുമായി സംവദിക്കും

Google Oneindia Malayalam News

ജയ്പൂര്‍: ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യോത്സവമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജയ്പൂര്‍ സാഹിത്യോത്സവമാണ്. എല്ലാവര്‍ഷവും ലോകത്തുള്ള ഏറ്റവും പ്രമുഖരായ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ബിസിനസ് നേതാക്കളും സംവദിക്കുന്ന ഇടം കൂടിയാണിത്. ആശയസംവാദത്തിനും അഭിപ്രായ സ്വാതന്ത്രത്തിന്റെയും വേദി കൂടിയാണ് ജയ്പൂര്‍ സാഹിത്യോത്സവം.

1

ഈ വര്‍ഷം ഡെയ്‌ലി ഹണ്ടും വണ്‍ഇന്ത്യയുമാണ് ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ലൈവ് സ്ട്രീമിംഗ് പാര്‍ട്ണറും, ഡിജിറ്റല്‍ പാര്‍ട്ണറും. നേരത്തെ പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഹര്‍ഷ് മന്ദര്‍ തന്റെ പുതിയ പുസ്തകമായ ലോക്കിംഗ് ഡൗണ്‍ ദ പൂവര്‍: ദ പാന്‍ഡമിക്ക് ആന്‍ഡ് ഇന്ത്യാസ് മോറല്‍ സെന്ററിനെ കുറിച്ചാണ് സംസാരിച്ചത്. ഇത്തവണ വിര്‍ച്വലായിട്ടാണ് സെഷനുകള്‍ നടക്കുന്നത്.

നാളെ നടക്കുന്ന സുപ്രധാന സെഷനില്‍ ഫിലോസഫറും എഴുത്തുകാരനമായ മൈക്കില്‍ സാന്‍ഡല്‍ പങ്കെടുക്കും. ദ ടിറണി ഓഫ് മെറിറ്റ്: വാട്‌സ് ബിക്കം ഓഫ് ദ കോമണ്‍ ഗുഡ് എന്ന പുസ്തകത്തെ കുറിച്ചാണ് ചര്‍ച്ച. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ചര്‍ച്ചയ്ക്കായി വേദിയിലെത്തും. പുസ്തകത്തെ കുറിച്ചാണ് തരൂരുമായി സംഭാഷണം നടത്തുക. ഇപ്പോഴത്തെ കാലത്തെ ധ്രുവീകരണ രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കും. വിജയത്തിന്റെയും പരാജയത്തിന്റെയും വ്യാഖ്യാനത്തില്‍ പുനര്‍വിചിന്തനം നടത്താനും, അത് ആഗോളവത്കരണത്തിന്റെയും അസമത്വത്തിന്റെയും അനുബന്ധമായ കാര്യമാണെന്നും സാന്‍ഡല്‍ പറുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഇത് സെഷന് ശേഷം ബില്‍ ഗേറ്റ്‌സും അശോക് ശര്‍മയും തമ്മിലുള്ള സെഷനാണ് നടക്കുക. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തെ കുറിച്ചും, ഹരിതഗൃഹ വാതക ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ ബില്‍ ഗേറ്റ്‌സ് സംസാരിക്കും. ദീര്‍ഘകാലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന ഗേറ്റ്‌സ്, കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാനാവുമെന്നും വിശദീകരിക്കും. ഫെബ്രുവരി 19നാണ് ജയ്പൂര്‍ സാഹിത്യോത്സവം ആരംഭിച്ചത്. ജനുവരി 21ന് ഭാഗികമായി അവസാനിച്ച ഫെസ്റ്റ്, ജനുവരി 26ന് വീണ്ടും ആരംഭിക്കും. 28ന് ഇത് പൂര്‍ണമായും അവസാനിക്കും. കൊവിഡ് സാഹചര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് വിര്‍ച്വലായിട്ടാണ് സാഹിത്യോത്സവം നടത്തുന്നത്.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
jaipur literature fest: shashi tharoor will attend session with michael sandel on feb 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X