മൊബൈലില്‍ നീലച്ചിത്രം, യുവാവ് അറസ്റ്റില്‍
ജയ്പ്പൂര്‍: മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പ്പൂരിലെ സംഗനേരിലാണ് സംഭവം നടന്നത്. പൊലീസ് വാഹനപരിശോധിന നടത്തുന്നതിനിടയില്‍ പ്രതിഷേധിയ്ക്കുകയും. കാറിന്റെ രേഖകള്‍ നല്‍കാന്‍ വിസമ്മതിയ്ക്കുകയും ചെയ്ത യുവാവ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന് ശ്രമിച്ചു.ഇതിനിടെയാണ് ഫോണ്‍ പൊലീസ് കൈക്കലാക്കിയത്
ഫോണ്‍ പരിശോധിയ്ക്കുന്നതിനിടയിലാണ് നീലചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ചിരിയ്ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സുനില്‍ കുമാര്‍ എന്ന യുവാവാണ് അശ്ലീല ചിത്രങ്ങള്‍ കൈവശം വച്ചതിന് അറസ്റ്റിലായത്. സംഗനേര്‍ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറുകളിലും പോണ്‍ വീഡിയോ സൂക്ഷിയ്ക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങളും വീഡിയോയും സൂക്ഷിയ്ക്കുന്നത് കുറ്റമാണെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications