ജയ്പൂർ-മുംബൈ ട്രെയിൻ വെടിവയ്പ്പ്: പ്രതിക്ക് മാനസിക പ്രശ്നമെന്ന പ്രസ്താവന പിന്‍വലിച്ച് റെയില്‍വേ
മുംബൈ: ജയ്പൂർ-മുംബൈ ട്രെയിൻ വെടിവയ്പ്പ് സംഭവത്തിലെ പ്രതിയായ ആർപിഎഫ് കോൺസ്റ്റബിളിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന മൊഴി പിന്‍വലിച്ച് റെയില്‍വേ അധികൃതർ. മെഡിക്കൽ പരിശോധനയിൽ മാനസിക അസ്വസ്ഥതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റെയില്‍വേ അറിയിക്കുന്നത്. കേസില്‍ പൊലീസ് പിടിയിലായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ ചേതൻ സിംഗ് മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി കുടുംബവും നേരത്തെ അവകാശപ്പെട്ടിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള പാൽഘർ റെയിൽവേ സ്റ്റേഷന് സമീപത്തൂകൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ചായിരുന്നു മേലുദ്യോഗസ്ഥനായ ടീക്കാറാം മീണ ഉള്‍പ്പെടേയുള്ള നാലുപേരെ ചേതൻ സിംഗ് വെടിവെച്ചു കൊന്നത്. പ്രതി ആരോഗ്യം മോശമായതിനാല്‍ അവധി അനുവദിക്കണമെന്ന്എഎസ്ഐ ടിക്കാറാം മീണയോട് ആവശ്യപ്പെടുകയും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും റെയില്‍വേ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിക്ക് വലിയ തോതില്‍ ആങ്സൈറ്റി പ്രശ്നങ്ങളുണ്ടെന്നും റെയില്‍വേ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. എന്നാല്‍ മണിക്കൂറുകള്‍ക്ക് പിന്നാലെ ഈ പ്രസ്താവന റെയില്‍വേ പിന്‍വലിച്ചു. "പത്രക്കുറിപ്പ് പിൻവലിച്ചു," എന്നാണ് റെയിൽവേ വക്താവ് വിശദീകരണങ്ങളൊന്നുമില്ലാതെ അറിയിച്ചത്.
അതേസമയം, സമുദായത്തിന്റെ പേരിൽ ടീക്കാറാം മീണയും ചേതന്‍ സിങ്ങും തമ്മിൽ വഴക്ക് നടന്നതായും അതിനുശേഷമാണ് ചേതൻ ടിക്കാറാമിനെ വെടിവെച്ചതെന്നുമാണ് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ടിക്കാറാമിനെ വെടിവെച്ച ശേഷം ഇയാൾ അതേ കോച്ചിലെ(B- 5) യാത്രക്കാരനായ അബ്ദുൾ കാദർഭായ് ബൻപുർവാലയേയും വെടിവെക്കുകയായിരുന്നു. തുടർന്ന് പാൻട്രി ചെയറിലെ യാത്രക്കാരനായ സർദാർ മൊഹമ്മദ് ഹുസൈനേയും 2 കോച്ചുകൾ കടന്ന് S-6 ലെ അസ്ഗർ അബ്ബാസ് ഷെയ്‌ഖിനെ വെടിവെക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ചേതൻ വെടിവെക്കാനുപയോഗിച്ച തോക്ക് സീറ്റിൽ വെച്ച ശേഷം മുസ്ലീം വിരുദ്ധ സംഭാഷണം നടത്തി, റെക്കോർഡ് ചെയ്യാൻ യാത്രക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് വരികയുണ്ടായി.
"അവർ പാകിസ്ഥാനിൽനിന്നാണ് പ്ലാനുകള്‍ തയ്യാറാക്കുന്നത്. ഇതാണ് മാധ്യമങ്ങളിലൂടെ കാണുന്നത്. അവർ കണ്ടെത്തിയിരുന്നു, അവർക്കെല്ലാമറിയാം. ഇവരുടെ നേതാക്കൾ എല്ലാം അവിടെയുള്ളവരാണ്. നിങ്ങൾക്ക് വോട്ട് ചെയ്യണമെങ്കിൽ, ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ, എങ്കിൽ ഞാൻ പറയുന്നു.. മോദിയും യോഗിയും, ഇവരാണ് ആ രണ്ടുപേർ, ഒപ്പം നിങ്ങളുടെ താക്കറേയും" എന്നായിരുന്നു വെടിവെയ്പ്പിന് പിന്നാലെ പ്രതി വിളിച്ച് പറഞ്ഞത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications