കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസുകളിൽ ദേശീയ ഗാനം നിർബന്ധം; രാവിലെയും വൈകുന്നേരവും ദേശീയ ഗാനം ...

Google Oneindia Malayalam News

ജയ്പൂർ: മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസുകളിൽ എല്ലാ ദിവസവും ദേശീയ ഗാനവും ദേശീയ ഗാതവും നിർബന്ധമാക്കി. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലാണ് ദേശീയ ഗാനം നിർബന്ധമാക്കിയിരിക്കുന്നത്. സിനിമ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയ ഉത്തരവ് പുനപരിശേധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലും ദേശീയ ഗാനം ഓഫാസുകളിൽ അടിച്ചേൽപ്പിക്കുകയാണ്.

ഇതാണ് സ്നേഹം; 80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ, അമ്മ ചെയ്യുന്ന കാര്യങ്ങൾ....ഇതാണ് സ്നേഹം; 80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ, അമ്മ ചെയ്യുന്ന കാര്യങ്ങൾ....

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജയ്പൂര്‍ മേയറാണ് ഇത് സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചത്. എല്ലാ ദിവസവും രാവിലെ ദേശീയഗാനവും വൈകീട്ട് ദേശീയഗീതവും ആലപിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദേശം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി. ദേശീയ ഗാനം ആലപിക്കാൻ കഴിയാത്തവർ പാകിസ്താനിലേക്ക് പോകണമെന്നും മേയർ അശോക് ലെഹോത്തി പറഞ്ഞു.

സേവനബോധം സൃഷ്ടിക്കും

സേവനബോധം സൃഷ്ടിക്കും

ദേശീയത നമ്മുടെ ഉള്ളില്‍ സേവനബോധം സൃഷ്ടിക്കുമെന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത് തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഊർജ്ജസ്വലത

ഊർജ്ജസ്വലത

ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കാന്‍ അവസാനിപ്പിക്കാനും ദേശീയഗാനത്തെയും ദേശീയഗീതത്തെയും നല്ലതായി മറ്റൊന്നില്ല എന്നദ്ദേഹം പറഞ്ഞു.

രാവിലെ ദേശീയ ഗാനം വൈകിട്ട് വന്ദേമാതരം

രാവിലെ ദേശീയ ഗാനം വൈകിട്ട് വന്ദേമാതരം

ദേശീയഗാനം രാവിലെ 9.50 നും വന്ദേമാതരം വൈകീട്ട് 5.55 നും ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയഗാനം ആലപിച്ചതിനുശേഷം ബയോമെട്രിക് മെഷീന്‍ ഹാജര്‍ രേഖപ്പെടുത്തില്ല.

പോസറ്റീവ് എൻജി

പോസറ്റീവ് എൻജി

ദേശീയഗാനം ആലപിച്ച് ദിവസം ആരംഭിക്കുന്നതും ദേശീയഗീതം ആലപിച്ച് ജോലി അവലാനിപ്പിക്കുന്നതും പോസിറ്റീവ് ഊര്‍ജം പകരുമെന്നുമാണ് മേയർ പറയുന്നത്. സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതില്‍ രാജ്യത്ത് വലിയ വിമര്‍ശം ശക്തമാകുന്ന തിനിടെയാണ് സമാനമായ തരത്തില്‍ വിവാദമായേക്കാവുന്ന ഉത്തരവ് ജയ്പൂര്‍ മേയര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്യ സ്നേഹം അടിച്ചേൽപ്പിക്കാനാകില്ല

രാജ്യ സ്നേഹം അടിച്ചേൽപ്പിക്കാനാകില്ല

രാജ്യസ്നേഹം ജനങ്ങളില്‍ അടിച്ചേൽപ്പിക്കാനാവില്ല എന്നും . ജനം തീയറ്ററിൽ പോകുന്നത് വിനോദത്തിനാണെന്നും സുപ്രീം കോടതിയുടെ ഇടക്കാല ബെഞ്ച് പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് ആയിരുന്നു രാജ്യത്തെ സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്‍പായി ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ

രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ

സുപ്രീം കോടതി ഉത്തരവില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് ചീഫ് ജസ്റ്റീസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജെ. ചന്ദ്രചൂഢ് പരാമർശം നടത്തിയത്. സുപ്രീം കോടതി കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവില്‍ തീയറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എല്ലാവരും എഴുന്നേറ്റ് നിൽക്കണം

എല്ലാവരും എഴുന്നേറ്റ് നിൽക്കണം

ദേശീയ ഗാനത്തിന്റെ സമയത്ത് സിനിമാ സ്ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നും ഈ സമയത്ത് പ്രേക്ഷകർ തിയറ്ററിൽ എഴുന്നേറ്റു നിൽക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്നുമാണ് അന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നത്.

English summary
Staff of the Jaipur Municipal Corporation has been directed by the administration to begin their day with the national anthem and end it off by singing the national song (Vande Mataram).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X