കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലമ്പനി, ആന്റി വൈറല്‍ ഔഷധങ്ങളില്‍ കൊറോണയെ തുരത്തി ജയ്പൂര്‍; വര്‍ക്കലയില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്'

  • By Anupama
Google Oneindia Malayalam News

ജയ്പൂര്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 142 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 113 പേര്‍ ഇന്ത്യക്കാരും 34 പേര്‍ വിദേശികളുമാണ്. മൂന്ന് പേര്‍ കൊറോണ ബാധയെത്തുടര്‍ന്ന മരണപ്പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ കൊറോണ വൈറസിനെതിരേയുള്ള ആന്റി വൈറസ് നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ്.

Recommended Video

cmsvideo
കൊറോണയെ തുരത്താന്‍ ഒഷധവുമായി ജയ്പൂരിലെ ഹോസ്പിറ്റല്‍ | Oneindia Malayalam

ഇതിനിടെ ജയ്പൂരില്‍ നിന്നും പ്രതീക്ഷയുള്ള ഒരു കാര്യം പുറത്ത് വരുന്നത് ഡോക്ടര്‍മാര്‍ ആന്റിവൈറല്‍, മലമ്പനി ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ 3 കോറോണ ബാധിതരെ സുഖപ്പെടുത്തിയെന്നതാണ്. ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയിലാണ് സംഭവം. യുഎസിലും കോറോണക്കെതിരെ ആദ്യ വാകസിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

എസ്എംഎസ് മെഡിക്കല്‍ കോളെജിലെത്തിയ ഇറ്റലിക്കാരായ ദമ്പതികളേയും ദുബായിയില്‍ നിന്നും തിരികെയെത്തിയ എണ്‍പത്തഞ്ചുകാരനെയുമാണ് ഇവര്‍ പരീക്ഷണ ചികിത്സയിലൂടെ കൊറോണ മുക്തമാക്കിയത്. വിദേശ ദമ്പതിമാരില്‍ ഭര്‍ത്താവിന് 69 വയസ്സും ഭാര്യയ്ക്ക് 50 വയസ്സുമായിരുന്നു. പ്രായകൂടുതലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഒരു വെല്ലുവിളിയായിരുന്നുവെങ്കിലും അതിനെ തരണം ചെയ്യുകയായിരുന്നു.

വാക്‌സിന്‍

വാക്‌സിന്‍

എച്ച്1 എന്‍ 1 ചികിത്സയില്‍ മുന്നിട്ടു നില്‍ക്കുന്ന എസ്എംഎസ് മെഡിക്കല്‍ കോളെജിലെ വിദഗ്ധ സംഘം പുതിയ കൊറോണ വൈറസിനെക്കുറിച്ച് പഠനം നടത്തുകയും സാര്‍സം മെര്‍സ് രോഗങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്താണ് ഔഷധങ്ങള്‍ നിശ്ചയിച്ചത്.

വൈറസുകള്‍ പെരുകുന്നത് തടയുന്ന ടാമിഫ്‌ളൂ, മലമ്പനിയെ പ്രതിരോധിക്കുന്ന ക്ലോറോക്വീന്‍ എന്നീ മരുന്നുകളാണ് ഉപയോഗിച്ചതെന്ന് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.സുരേഷ് ഭണ്ഡാരി പറഞ്ഞു.

ചികിത്സയിലുള്ള മൂന്ന് പേരും രോഗവിമുക്തരായെങ്കിലും മുന്‍പേ ശ്വാസകോശ രോഗങ്ങളുണ്ടായിരുന്ന ഇറ്റലിക്കാരനും വൃക്കസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു ഇന്ത്യക്കാരനും ചികിത്സയില്‍ തുടരുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ വിവരങ്ങള്‍ ധരിപ്പിച്ചായിരുന്നു ന്യൂതന ചികിത്സ

യുഎസ്

യുഎസ്

കൊറോണയെ തുരത്താന്‍ വികസിപ്പിച്ച ആദ്യ വാക്‌സിന്‍ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ വളണ്ടിയറിനാണ് ഗവേഷകര്‍ വാക്‌സിന്റെ ആദ്യകുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.

യുഎസിലെ ഒരു ടെക് കമ്പനിയിലെ ഓപ്പറേഷന്‍സ് മാനേജര്‍ ജെന്നിഫര്‍ ഹാലറിലാണ് ആദ്യകുത്തിവെപ്പ് നടത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എംആര്‍എന്‍എ 1273 എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് പരീക്ഷിച്ചിരിക്കുന്നത്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും കോംബ്രിഡ്ജിലെ മോഡേണ ബയോടെക്‌നോളജി എന്ന കമ്പനിയും ചേര്‍ന്നാണ് വ്ാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ആറ് ആഴ്ച്ച

ആറ് ആഴ്ച്ച

18നും 55നും ഇടയിലുള്ള 45 പേരിലാണ് വാക്‌സിന്‍ ആദ്യം പരീക്ഷിക്കുന്നത്. പരീക്ഷണത്തിന് സന്നദ്ധതയറിയിച്ചെത്തിയവരിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷിക്കുന്നത്. ആറ് ആഴ്ചയോളം സമയമെടുത്ത് മാത്രമേ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പരീക്ഷണം വിജയകരമായാലും 12- 18 മാസമെടുത്തേ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കൂ എന്നാണ് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഡോക്ടര്‍ ആന്റണി ഫൌസി ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് വിവിധ ഗവേഷക സംഘങ്ങളാണ് കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.

 ആന്റി കൊറോണ വൈറസ് ജ്യൂസ്

ആന്റി കൊറോണ വൈറസ് ജ്യൂസ്

തിരുവനന്തപുരം വര്‍ക്കലയില്‍ ആന്റി കൊറോണ വൈറസ് ജ്യൂസ് എന്ന ബോര്‍ജ് സ്ഥാപിച്ച വിദേശിയെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വര്‍ക്കലയിലെ ഹെലിപ്പാഡിന് സമീപത്തെ റസ്റ്റോറന്റിന് മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
ക്ലഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ അറുപത്കാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വെച്ചത്.

ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്തുണ്ടാക്കിയ ജ്യൂസിന് ആന്റി കൊറോണ എന്ന പേര് നല്‍കി 150 രൂപ വിലയും എഴുതിവെക്കുകയായിരുന്നു.

English summary
Jaipur Treatment For Coronavirus Is effetive and in Varkkala anticorona Juice Restaurant owner in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X