കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ പ്രതിശ്രുതവരന്റെ പിതാവ് ബലാത്സംഗം ചെയ്ത് 4 ലക്ഷം തട്ടിയതായി പരാതി

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: മകളുടെ പ്രതിശ്രുതവരന്റെ പിതാവ് ബലാത്സംഗം ചെയ്യുകയും 4 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ജയ്പൂരിനടുത്തുള്ള കര്‍ധനായ് ഏരിയയിലാണ് സംഭവം. ഒരുവര്‍ഷത്തോളമായി നടക്കുന്ന ബലാത്സംഗത്തിനിടെ 4.22 ലക്ഷം രൂപ തന്നെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്ന് മുപ്പത്തിയാറുകാരിയായ സ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

പ്രേംകുമാര്‍ ബങ്കര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. പരാതിക്കാരിയുടെ മകളും പ്രേം കുമാറിന്റെ മകനും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ ഒരിക്കല്‍ സ്ത്രീയുടെ വീട്ടിലെത്തിയ പ്രേംകുമാര്‍ ഒരു തവണ വീട്ടില്‍വെച്ച് ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തിരുന്നു.

rape-case

പിന്നീട് ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു വര്‍ഷത്തോളഷം പീഡനം തുടര്‍ന്നത്. 4.22 ലക്ഷം രൂപ പല തവണകളായി തട്ടിയെടുക്കുകയും ചെയ്തു. വീഡിയോ ഇന്റര്‍നെറ്റില്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയെടുത്തതെന്ന് സ്ത്രീ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

മകളുടെ ഭാവി ഓര്‍ത്താണ് സ്ത്രീ പരാതി നല്‍കുന്നത് വൈകിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പീഡനം തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പോലീസിനെ സമീപിച്ചത്. പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

English summary
Jaipur Woman accuses relative of rape; extortion using obscene video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X