കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം ചെയ്യണം.. ഒരു മാസമായി യുവതി ജന്തർമന്ദിറിൽ സമരത്തിൽ!

  • By Anamika
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി യുവതി സമരത്തില്‍. ജയ്പൂരില്‍ നിന്നും ഓം ശാന്തി ശര്‍മ്മ എന്ന നാല്‍പതുകാരിയാണ് ഈ ആവശ്യവുമായി ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്നത്. ഓം ശാന്തിയുടെ സമരം ഒരു മാസത്തോളമാകാറാവുന്നു. സെപ്റ്റംബര്‍ എട്ട് മുതല്‍ സമരം ചെയ്യുന്ന ഓം ശാന്തിയെക്കുറിച്ചുള്ള വാര്‍ത്ത ഇന്ത്യാ ടുഡെ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരമൊരു വ്യത്യസ്തമായ ആഗ്രഹം തോന്നാനുള്ള കാരണവും ഓം ശാന്തി വിശദീകരിക്കുന്നുണ്ട്. തന്റെ മാനസിക നില തകരാറിലാണ് എന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അതല്ല സത്യം. പ്രധാനമന്ത്രിയുടെ ജീവിതം തനിച്ചാണ്. അദ്ദേഹത്തിനാകട്ടെ നിരവധി ജോലികള്‍ ചെയ്ത് തീര്‍ക്കാനുമുണ്ടെന്ന് ഓം ശാന്തി പറയുന്നു.

ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ലെന്ന്!! ഉത്തരവ് കൈപ്പറ്റിയിട്ടില്ല.. അന്ന് മമ്മൂട്ടി പറഞ്ഞതോ?ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ലെന്ന്!! ഉത്തരവ് കൈപ്പറ്റിയിട്ടില്ല.. അന്ന് മമ്മൂട്ടി പറഞ്ഞതോ?

modi

Photo courtesy: India Today

അവസാന ശ്വാസം വരെ ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ചു!! മമ്മൂട്ടിയുടെ രക്തത്തിന് ദാഹിക്കേണ്ട.. ഇതാണ് മറുപടിഅവസാന ശ്വാസം വരെ ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ചു!! മമ്മൂട്ടിയുടെ രക്തത്തിന് ദാഹിക്കേണ്ട.. ഇതാണ് മറുപടി

ഒരു മകളുള്ള ഓം ശാന്തി വിവാഹ മോചിതയാണ്. ജയ്പൂരില്‍ നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് തന്റേതെന്നും ഓം ശാന്തി അവകാശപ്പെടുന്നു. സ്വത്തുക്കളില്‍ കുറച്ച് വിറ്റ ശേഷം മോദിക്ക് വേണ്ടി സമ്മാനം വാങ്ങാനും ഓം ശാന്തിക്ക് പദ്ധതിയുണ്ട്. മോദിയെ കാണാന്‍ ആളുകള്‍ അനുവദിക്കില്ലെന്ന് തനിക്കറിയാം. അതേസമയം അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന കാര്യവും അറിയാം. തന്നെക്കൊണ്ട് ചെയ്യാനാവുന്നത് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നും ഓം ശാന്തി പറയുന്നു. പ്രധാനമന്ത്രി തന്നെ കാണാനെത്തുന്നത് വരെ സമരവുമായി ജന്തര്‍മന്ദിറില്‍ തുടരാനാണ് ഓം ശാന്തിയുടെ തീരുമാനം.

English summary
Jaipur woman on sit-in for a month now at Jantar Mantar to marry PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X