മിസോറാമിൽ കോൺഗ്രസ് അധികാരത്തിലേറിയാൽ ആദ്യം പാസാക്കുന്നത് ഈ ബിൽ; ഉറപ്പു നൽകി ജയറാം രമേശ്
ന്യൂ ഡൽഹി: മിസോറാമിൽ സർക്കാർ രൂപീകരിക്കാനായാൽ സംസ്ഥാനത്തെ ഭൂമി, വനം, ആദിവാസികളുടെ അവകാശങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പു നൽകുന്ന ബിൽ അധികാരത്തിലേറി നിയമ സഭയുടെ ആദ്യ സമ്മേളനത്തിൽ പാസാക്കുമെന്ന് കോൺഗ്രസ്. സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് കോൺ ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ മോദി സർക്കാർ വനസംരക്ഷണ നിയമത്തിലെ ഭേദഗതികൾ ബുൾഡോസർ കൊണ്ട് തട്ടിക്കളഞ്ഞതായി ജയറാം രമേശ് എക്സിലൂടെ പങ്കുവച്ചിരുന്നു.
സംഭവം രാജ്യത്തുടനീളം വലിയ എതിർപ്പും രോഷവും സൃഷ്ടിച്ചിരുന്നു. കോൺ ഗ്രസിന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലെത്തിയാൽ മിസോറാമിലെ ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ സംസ്ഥാനത്തെ ആദിവാസി ജനതയുടെ ഭൂമിയും വനങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഉറപ്പുനൽകുന്ന പുതിയ ബിൽ പാസാക്കുമെന്ന് കോൺ ഗ്രസ് ഉറപ്പു നൽകുന്നു. വനമേഖല കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ബിൽ പാസാക്കാനായി ആർട്ടിക്കിൾ 254(2) പ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം കഴിഞ്ഞയുടനെ മിസോ നാഷണൽ ഫ്രണ്ട് (എം എൻ എഫ്) സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത് ഇതാണെന്നും എന്നാൽ ബി ജെ പിയുടെ താളത്തിന് തുള്ളുകയാണ് ചെയ്തതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. അതേ സമയം സോറാം പീപ്പിൾസ് മൂവ്‌മെന്റും ഇത്തരമൊരു ബിൽ പാസാക്കില്ലെന്നും മിസോറാമിലെ ജനങ്ങൾക്ക് വേണ്ടി ഒരു പദ്ധതിയുമില്ലാത്ത, ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത പാർട്ടിയാണെന്നും ആരോപിച്ചു. സോറം പീപ്പിൾ മൂവ്മെന്റ് ഉടൻ വിട്ടുവീഴ്ച ചെയ്യുമെന്നും കോൺഗ്രസ് ജയറാം രമേശ് കുറ്റപ്പെടുത്തി.
സോറാം പീപ്പിൾസ് മൂവ്‌മെന്റ് നിലവിൽ ബി ജെ പിയോട് എതിർപ്പുള്ള നിലപാടിലാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി മിസോറാം സന്ദർശനത്തിന് എത്തിയപ്പോൾ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി സോറം ദം ഗ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം കോൺ ഗ്രസ് പാർട്ടിയോട് താൽപര്യമില്ലാത്തതിനാൽ മാത്രമാണ് ബി ജെ പിയുമായി സഖ്യകക്ഷിയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 40 അംഗങ്ങൾ പങ്കെടുക്കുന്ന മിസോറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 7 നാണ് നടക്കുന്നത്. മിസോറാമിലെ വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും.












Click it and Unblock the Notifications