
ഹിമാചലില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് യൂണിഫോം സിവില്‍ കോഡ്? സാധ്യത തള്ളാതെ മുഖ്യമന്ത്രി
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ജയറാം താക്കൂര്‍. ന്യൂസ് 18 ന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന് താക്കൂര്‍ നേരത്തെ വ്യക്തമാക്കിയതാണ്. ആ ദിശയില്‍ എന്തെങ്കിലും പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഉത്തരാഖണ്ഡ് പോലെ ഏകീകൃത സിവില്‍ കോഡ് സംസ്ഥാനത്തും നടപ്പിലാക്കാന്‍ കഴിയുമെന്ന് ജയറാം താക്കൂര്‍ സ്ഥിരീകരിച്ചു.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഫീഡ്ബാക്ക് സ്വീകരിക്കുന്നുണ്ടെന്നും അത് തികച്ചും പോസിറ്റീവ് ആണെന്നും അതിനാല്‍ ഏകീകൃത സിവില്‍ കോഡിലേക്ക് പോകാനുള്ള ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് പഠിക്കുകയും അത് കൂടുതല്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് നടപ്പിലാക്കിയാലുള്ള പ്രത്യാഘാതം എന്തായിരിക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ ആളുകളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുകയാണ്.
ഉത്തരാഖണ്ഡിലേത് പോലെ ഇത് ചെയ്യാമെന്നും അതില്‍ ഒരു പ്രശ്നവും ഉണ്ടാകരുതെന്നും ഞാന്‍ വിശ്വസിക്കുന്നു, ജയറാം താക്കൂര്‍ പറഞ്ഞു. അതേസമയം ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് വെല്ലുവിളിയല്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഒരിക്കലും ഒരു മൂന്നാം കക്ഷിയെ അംഗീകരിച്ചിട്ടില്ല. ആം ആദ്മിയ്ക്ക് ഇവിടെ ഒന്നും ചെയ്യാനാകില്ല. ഞങ്ങള്‍ ഇവിടെ കോണ്‍ഗ്രസിനോടാണ് മത്സരിക്കുന്നത്, ജയറാം താക്കൂര്‍ വ്യക്തമാക്കി.
'കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്, ഒപ്പം കൂടിയാല്‍ നമ്മളേയും മുക്കും'; പ്രശാന്ത് കിഷോര്‍
ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള ആം ആദ്മി നേതാവും ദല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിനിനെ അറസ്റ്റ് ചെയ്തത് നിയമസഭാ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജെയിന് ആം ആദ്മി പാര്‍ട്ടിയുടെ ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള ആളായിരിക്കാം. പക്ഷേ അദ്ദേഹത്തിനെതിരായ കേസ് വളരെ മുമ്പുതന്നെ രജിസ്റ്റര്‍ ചെയ്തതാണ്. അതിനാലാണ് അറസ്റ്റ് സംഭവിച്ചിരിക്കുന്നത്.
വിവാഹിതായാകാന് പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
അഴിമതിയെക്കുറിച്ച് കെജ്രിവാള് ഉച്ചത്തില്‍ വിളിച്ചുപറയുന്നു. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകത്തിന് നന്നായി അറിയാമെന്നും ജയറാം താക്കൂര്‍ പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്, എല്ലാവര്ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്, പക്ഷേ അവര്‍ ( ആം ആദ്മി ) ഞങ്ങള്‍ക്ക് വെല്ലുവിളിയല്ല. കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.