മസൂദ് അസർ ജീവനോടെയുണ്ട്... അഭ്യൂഹങ്ങൾ തള്ളി ജെയ്ഷെ മുഹമ്മദ് രംഗത്ത്!!
Recommended Video

രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു | Oneindia Malayalam
ജെയ്ഷെ മുഹമ്മദി തലവൻ മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് റിപ്പോർട്ട്. മസൂദ് അസറിന്റെ മരണം സംബന്ധിച്ച അഭ്യൂഹം തള്ളി ജെയെഷെ മുഹമ്മദ് രംഗത്തെത്തി. മസൂദ് അസര്‍ സുരക്ഷിതനാണെന്നാണ് ജെയ്ഷെ വ്യക്തമാക്കുന്നു.
കടുത്ത അസുഖ ബാധിതനായ മസൂദ് അസറിന് വീട്ടിലില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പാകിസ്താൻ വിദേശകാര്യ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് എന്നാണ് പാകിസ്താൻ വ്യക്തമാക്കിയിരുന്നത്.

ഇതിനിടയിലാണ് മരിച്ചെന്ന അഭ്യൂഹം പരന്നത്. മരണ വാര്‍ത്ത ഇത് വരെ പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടില്ല. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മസൂദ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇവിടെ വച്ചാണ് മസൂദ് പുല്‍വാമ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നും സൂചനയുണ്ട്.
Masood Azhar is still alive some people only want him to come on media and say “India is again wrong” https://t.co/WjfpUmVEbj
— Hamid Mir (@HamidMirPAK) March 3, 2019












Click it and Unblock the Notifications