കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണ രേഖയിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞുകയറാൻ സാധ്യത: കശ്മീരിൽ സൈന്യത്തിന് ജാഗ്രതാ നിർദേശം

Google Oneindia Malayalam News

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനനക്ക് വീണ്ടും ജാഗ്രതാ നിർദേശം. ജയ്ഷെ മുഹമ്മദ് ഭീകരർ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പാക് ബോർഡർ ആക്ഷൻ ടീമിന്റെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ നാല് തവണ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. പാകിസ്താൻ സൈന്യത്തിലെ സ്പെഷ്യൽ ഫോഴ്സാണ് ബോർഡർ ആക്ഷൻ ടീമെന്ന പേരിലറിയപ്പെടുന്ന ബാറ്റ്.

നിർണായക തീരുമാനത്തിലേക്ക് കോൺഗ്രസ്, കെസി വേണുഗോപാലിന് സുപ്രധാന പദവി? കോൺഗ്രസ് മാറുന്നു!നിർണായക തീരുമാനത്തിലേക്ക് കോൺഗ്രസ്, കെസി വേണുഗോപാലിന് സുപ്രധാന പദവി? കോൺഗ്രസ് മാറുന്നു!

നിയന്ത്രണ രേഖയിൽ കഴിഞ്ഞ ആഴ്ചയിൽ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. നാല് തവണയും ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ സൈന്യം വധിച്ച നാല് പാക് ഭീകരരുടെ മൃതദേഹം തിരിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം പാക് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. ഗുരേസ്, താങ്ധർ, മച്ചിൽ എന്നീ സെക്ടറുകളിലാണ് ബാറ്റ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നാല് പേരുൾപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരർ പാക് അധീന കശ്മീരിലെത്തിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ ജാഗരൂകയാരിക്കാൻ സുരക്ഷാ സേനകളോടും നിർദേശിച്ചിട്ടുണ്ട്.

rapid-action-force-

ജൂലൈ 31നും ആഗസ്ത് 1നും ഇടയിലുള്ള 48 മണിക്കൂർ സമയത്തിനുള്ളിൽ ഇരു സേനകളും തമ്മിൽ പലതവണ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാകിസ്താൻ ഇന്ത്യൻ അതിർത്തിയിലേക്ക് ഭീകരരെ കടത്തിവിടാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ- പാക് അതിർത്തിയിൽ നാലോളം ഭീകര താവളങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കശ്മീർ ഗവർണർ സത്യപാൽ മാലിക് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാകിസ്താൻറെ ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണങ്ങളെ ചെറുക്കാൻ ബൊഫോഴ്സ് തോക്കുൾപ്പെടെയുള്ള ആയുധങ്ങളാണ് ഇന്ത്യൻ സൈന്യം സജ്ജമാക്കി വെച്ചിരിക്കുന്നത്.

English summary
Jaish-e-Mohammad terrorists manage to infiltrate LoC, security forces on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X