പ്രധാനമന്ത്രിയായാല്‍ മോഡിയെ തട്ടുമെന്ന് ഭീകരര്‍
ദില്ലി: വരുന്ന തിരഞ്ഞെടുപ്പോടെ പ്രധാനമന്ത്രിയാകുന്നതും സ്വപ്‌നം കണ്ട് നടക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. വിജയം 99 ശതമാനവും മോഡി തന്നെ ഉറപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കാനിരിക്കെ അത് തനിക്ക് പുല്ലെന്ന ഭാവമാണ് മോഡിക്ക്. എന്നാല്‍ വിജയിച്ച് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ തലയുണ്ടാകുമോ എന്നാണ് സംശയം.
വരുന്ന തിരഞ്ഞെടുപ്പില്‍ മോഡിയെങ്ങാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ വധിക്കുമെന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ്, ജമാത്ത് ഉദ്ദാത എന്നീ ഭീകര സംഘടനകളാണ് മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റാല്‍ വധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ജെഇഎം ഓണ്‍ലൈന്‍ ആഴ്ചപതിപ്പായ അല്‍-ക്വലാമില്‍ അതിന്റെ സ്ഥാപകനായ മൗലാന്‍ മസൂദ് അഷറാണ് ഭീഷണിമുഴക്കിയിരിക്കുന്നത്. പഴയ ലഷ്‌കര്‍ ഇ ത്വയ്ബയായ ജെയുഡി നേതാവും മുംബൈ ആക്രണത്തിന്റെ പ്രതിയുമായ മുഹമ്മദ് ഹാഫിസ് സെയ്ദും ഇതേ മാസികയിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പട്‌ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മോഡിക്ക് കനത്ത സുരക്ഷയാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. അതേ സമയം ഇസ്ലാമിക തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ലക്ഷ്യവും മോഡിതന്നെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013 ഒക്ടോബര്‍ 27 ന് പാട്‌നയില്‍ നരേന്ദ്ര മോഡിയുടെ റാലിക്കരികില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.












Click it and Unblock the Notifications