കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീന്തല്‍ കുളമുള്ള പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം.... ജെയ്‌ഷെയുടെ ക്യാമ്പിനെ കുറിച്ച് വ്യോമസേന!!

Google Oneindia Malayalam News

Recommended Video

cmsvideo
ജെയ്‌ഷെയുടെ ക്യാമ്പിനെ തകർത്ത് എങ്ങനെ | News Of The Day | Oneindia Malayalam

ദില്ലി: പാകിസ്താനിലെ ഭീകരാക്രമണ ക്യാമ്പിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടു. നൂറിലധികം ചാവേറുകളും പരിശീലകരും ആക്രമണം നടത്തുമ്പോള്‍ ക്യാമ്പിലുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തില്‍. എന്നാല്‍ ക്യാമ്പുകള്‍ ഇന്ത്യ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. നീന്തല്‍ കുളമുള്ള പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്നു ഈ ക്യാമ്പുകള്‍. കുന്നിനുള്ളില്‍ വനമേഖലയിലാണ് ക്യാമ്പുകള്‍ ഉണ്ടായിരുന്നത്. അതേസമയം ഇന്ത്യന്‍ വ്യോമസേന എത്തുമ്പോള്‍ ഭീകരരില്‍ പലരും ഉറക്കത്തിലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

1

ജെയ്‌ഷെയുടെ അധ്യക്ഷന്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും അനുയായികളും ബാലക്കോട്ടില്‍ വെച്ചാണ് പരിശീലനം നേടിയത്. അത്യാധുനിക ആയുധങ്ങളും യുദ്ധമുറകളും ഇവര്‍ക്കര്‍ക്കുണ്ടായിരുന്നു. 325 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വ്യോമസേന പറയുന്നു. 27 പരിശീലകര്‍ കൊല്ലപ്പെട്ടവരില്‍ ഉണ്ട്. മുമ്പ് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ഉപയോഗിച്ച ക്യാമ്പാണ് ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദ് ഉപയോഗിക്കുന്നത്. മസൂദ് അസ്ഹര്‍ ക്യാമ്പില്‍ വെച്ച് ഭീകര്‍ക്ക് ആക്രമണങ്ങളെ കുറിച്ച് ക്ലാസെടുക്കാറുണ്ടായിരുന്നു. യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതും ഈ ക്യാമ്പില്‍ വെച്ചാണ്.

അത്യാധുനിക ക്യാമ്പ്

അത്യാധുനിക ക്യാമ്പ്

ജെയ്‌ഷെയുടെ ക്യാമ്പ് ഇന്ത്യന്‍ സൈനിക ക്യാമ്പുകളേക്കാള്‍ അത്യാധുനിക രീതിയിലുള്ളതായിരുന്നു. റോക്കറ്റ് ലോഞ്ചറും വെടിക്കോപ്പുകളും ഇവിടെ സജ്ജമായിരുന്നു. ചാവേറുകള്‍ക്ക് രാത്രി മുഴുവന്‍ ഇവിടെ ക്ലാസെടുത്തിരുന്നു. കശ്മീരില്‍ നിന്നുള്ള യുവാക്കളെ ഇവിടെ എത്തിക്കാറുണ്ടെന്നാണ് സൂചന. പുല്‍വാമയില്‍ ചാവേറായെത്തിയ ആദില്‍ അഹമ്മദ് ധറിന് പരിശീലനം ലഭിച്ചത് ഇവിടെ നിന്നാണ്. ഇയാള്‍ എങ്ങനെ ഇവിടെയെത്തി എന്നത് വ്യക്തമല്ല.

 ഡീപ്പ് സ്റ്റേറ്റ്

ഡീപ്പ് സ്റ്റേറ്റ്

പാകിസ്താന്റെ ഹൃദയ കേന്ദ്രത്തില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 2001 മുതല്‍ വ്യോമസേനയ്ക്ക് അറിയാമായിരുന്നു. ഈ ക്യാമ്പുകളുടെ എല്ലാ രേഖകളും സേനയ്ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് ആക്രമണം എളുപ്പമായിരുന്നു. അതേസമയം ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടെന്നാണ് സൂചന. ഇതാണ് കശ്മീരില്‍ നിരന്തരം നടത്താന്‍ ഇവരെ സഹായിച്ചിരുന്നത്.

ഫൈവ് സ്റ്റാര്‍ ഹോട്ടലിന് സമാനം

ഫൈവ് സ്റ്റാര്‍ ഹോട്ടലിന് സമാനം

നീന്തല്‍ കുളമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ എന്തൊക്കെ സൗകര്യങ്ങളും ആര്‍ഭാടങ്ങളും ഉണ്ടാവുമോ, അതിന് സമാനമായ എല്ലാ കാര്യങ്ങളും ഭീകര ക്യാമ്പുകളില്‍ ഉണ്ടെന്നാണ് വ്യോമസേനയും, ആഭ്യന്തര മന്ത്രാലയവും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് മിസൈലുകള്‍ ഈ ക്യാമ്പുകളില്‍ പതിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്താല്‍ അതിന്റെ പ്രശസ്തി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് വ്യോമസേന പ്ലാന്‍ ചെയ്തത്.

 പാകിസ്താന്‍ സൈനികര്‍

പാകിസ്താന്‍ സൈനികര്‍

ഏറ്റവും ഞെട്ടിക്കുന്ന കാര്യം മുന്‍ പാകിസ്താന്‍ സൈനികരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ ഭീകരര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. നീന്തല്‍ പരിശീലനവും ഭീകരര്‍ക്കായി നല്‍കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇവര്‍ക്ക് ആയുധ പരിശീലനവും സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കണമെന്നും, സുരക്ഷാ സൈനികരെ എങ്ങനെ നേരിടണമെന്നും പരിശീലനം നല്‍കുന്നത് ക്യാമ്പില്‍ വെച്ചാണ്. ഇതോടെ പാകിസ്താന് ഭീകരരുമായി ബന്ധമില്ലെന്ന വാദവും പൊളിഞ്ഞിരിക്കുകയാണ്.

മനുഷ്യനെ ചാവേറാക്കുന്നു

മനുഷ്യനെ ചാവേറാക്കുന്നു

മതപരമായ ആശയങ്ങളില്‍ വിശ്വസിച്ചാണ് പലരും ക്യാമ്പില്‍ എത്തുന്നത്. പിന്നീട് ഇത് മതപരമായ കുത്തിവെപ്പിലേക്കാണ് മാറുന്നത്. ഇരവാദം ഉയര്‍ത്തി ഇവരെ ചാവേറാക്കുകയാണ് ജെയ്‌ഷെ ക്യാമ്പില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലേക്ക് ഇറങ്ങി വന്നുള്ള ആക്രമണം ഭീകരര്‍ പ്രതീക്ഷിച്ചില്ലെന്ന് വ്യോമസേന പറയുന്നു. പാകിസ്താന്‍ പ്രതിരോധ മേഖലയിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വ്യോമസേനയ്ക്ക് സാധിച്ചു. റഡാറുകളിലും ഇത് കൃത്യമായി പതിഞ്ഞിരുന്നില്ല.

 ഉറക്കത്തിലായ ഭീകരര്‍

ഉറക്കത്തിലായ ഭീകരര്‍

ഭീകരര്‍ ക്യാമ്പുകളില്‍ ഉറക്കത്തിലായിരുന്നു. സാധാരണ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഭീകരക്യാമ്പുകളിലുള്ളവര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കാറുണ്ട്. ഇവ ജാഗ്രതയോടെ ഇരിക്കാറുമുണ്ട്. എന്നാല്‍ നിയന്ത്രണരേഖയില്‍ ആക്രമണമുണ്ടാകുമെന്നാണ് പാകിസ്താന്‍ സൈന്യം കരുതിയത്. ഇത്രത്തോളം ഉള്ളിലേക്ക് കടന്ന് ചെന്ന് ആക്രമണം നടത്തില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്. ഭീകരര്‍ക്ക് അതുകൊണ്ട് തന്നെ ആക്രമണം നടത്തുമെന്ന് സൂചനയേ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൊടുഭീകരരില്‍ പലരും കൊലപ്പെടുത്താന്‍ സാധിച്ചു.

 പലരയെും മാറ്റി

പലരയെും മാറ്റി

ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെക്ക് ആവശ്യമായ ഭീകരരെ ക്യാമ്പില്‍ നിന്ന് അവര്‍ മാറ്റിയിരുന്നു. ഹാര്‍ഡ്‌കോര്‍ ഓപ്പറേറ്റീവ്‌സും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. ബാലകോട്ട് ക്യാമ്പില്‍ 700 പേരെ വരെ ഉള്‍പ്പെടുത്താമായിരുന്നു. ക്യാമ്പില്‍ ഭീകരര്‍ക്കായി പാചകക്കാരും തൂപ്പുകാരും വരെ ഉണ്ടായിരുന്നു. ബാലകോട്ടില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയാണ് ക്യാമ്പ്. അതേസമയം തല്‍ക്കാലത്തേക്ക് അതിര്‍ത്തിയില്‍ ഭീകരവാദം നിര്‍ത്താന്‍ ഈ ആക്രമണത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മിറാജ് 2000 ഉപയോഗിച്ചതെന്തിന്? ഹാല്‍ പറയുന്ന കാരണങ്ങള്‍ ഇങ്ങനെസര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മിറാജ് 2000 ഉപയോഗിച്ചതെന്തിന്? ഹാല്‍ പറയുന്ന കാരണങ്ങള്‍ ഇങ്ങനെ

ഇന്ത്യയെ വെറുതെ വിടില്ലെന്ന് പാകിസ്താന്‍, തിരിച്ചടിക്കാനുള്ള എല്ലാ അധികാരങ്ങളുമുണ്ട്!!ഇന്ത്യയെ വെറുതെ വിടില്ലെന്ന് പാകിസ്താന്‍, തിരിച്ചടിക്കാനുള്ള എല്ലാ അധികാരങ്ങളുമുണ്ട്!!

English summary
jaish e mohammed camp that india hit was 5 star resort syle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X