Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദിന്റെ പുതിയ തന്ത്രങ്ങൾ... ആദിൽ അഹമ്മദ് സി ഗ്രേഡ് തീവ്രവാദി!

Recommended Video

cmsvideo
    ജെയ്ഷെ മുഹമ്മദിന്റെ പുതിയ തന്ത്രങ്ങൾ

    ദില്ലി: കഴിഞ്ഞ ദിവസം പുൽവാമയിൽ നാൽപതോളം സൈനീകർ മരിക്കാനിടയാക്കിയ ഭീകര ആക്രമണം ന‌ടത്തിയത്. കശ്മീർ താഴ്വരയിലെ യുവാക്കളെ ഭീകരാക്രമണങ്ങൾ നടത്താൻ വാടകയ്ക്കെചുക്കുക എന്നതാണ് ജെയിഷെ മുഹമ്മദിന്റെ പുതിയ സ്ട്രാറ്റജി.

    സി ഗ്രേഡ് റാങ്കിലുള്ള ഭീകരവാദിയാണ് കഴിഞ്ഞ ദിവസം ആക്രമണം ന‌ത്തിയതെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇത് തീവ്രവാദ സംഘടനകളുടെ പുതിയ സ്ട്രാറ്റജിയാണെന്നാണ് ഇന്റലിജൻസ് വിശ്വസിക്കുന്നത്. സമീപകാലത്ത് ഇന്ത്യ നേരിടേണ്ടി വന്ന ഏറ്റവും വലിയ ആക്രമമായിരുന്നു കഴിഞ്ഞ ദിവസം പുൽവാമയിലുണ്ടായത്.

    Adil Ahmad Dar


    കശ്മീരിലെ വിഘടനവാദികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനില്‍നിന്നും ചാരസംഘടനയായ ഐ.എസ്.ഐയില്‍നിന്നും പണം വാങ്ങുന്നവര്‍ രാജ്യത്തുണ്ടെന്നാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയത്. അത്തരക്കാര്‍ക്ക് സുരക്ഷ നല്‍കുന്നകാര്യം പുനരാലോചിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകരയും ചെയ്തിട്ടുണ്ട്.

    ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ബദ്ഗാമിലെ സൈനിക ക്യാമ്പിലെത്തി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്ത്യോപചാരമറിയിച്ചിരുന്നു ആഭ്യന്തരമന്ത്രി. മാത്രമല്ല സൈനികര്‍ക്കൊപ്പം ചേര്‍ന്ന് മൃതദേഹങ്ങള്‍ തോളിലേറ്റി ന‌ടപടികളിൽ പങ്കാളികളാകുകയും ചെയ്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കഴിയുന്നത്ര സഹായം നല്‍കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജവാന്മാരുടെ ആത്മവീര്യം തകരരുതെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+