കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിലെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലെ പ്രധാന സൂത്രധാരന്‍ തെക്കന്‍ കശ്മീരിലെ ത്രാല്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

<strong>പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ 23 വയസുള്ള ഇലക്ട്രീഷ്യന്‍, ഭീകരപ്രവര്‍ത്തനം ആരംഭിച്ചത് 2017ല്‍ </strong>പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ 23 വയസുള്ള ഇലക്ട്രീഷ്യന്‍, ഭീകരപ്രവര്‍ത്തനം ആരംഭിച്ചത് 2017ല്‍

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് പ്രദേശത്ത് കഴിഞ്ഞ ദിവസം അര്‍ധ രാത്രി നടന്ന ഏറ്റുമുട്ടലില്‍ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ മൊഹമ്മദ് ഭായ് എന്നറിയപ്പെടുന്ന മുദസീര്‍ അഹമ്മദ് ഖാന്‍ അടക്കം മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Army

മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധമാണെന്നും, തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിംഗ്ലിഷ് പ്രദേശത്ത് തീവ്രവാദികള്‍ തമ്പടിച്ചുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താനായി സൈനിക വലയം തീര്‍ത്തത്. എന്നാല്‍ തീവ്രവാദികള്‍ വെടിവെപ്പ് ആരംഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പുല്‍വാമയിലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന തീവ്രവാദിയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 23കാരനായ ഖാന്‍ പുല്‍വാമ ജില്ലയില്‍ നിന്നു തന്നെയുള്ള ബിരുദധാരിയായ ഒരു ഇലക്ട്രീഷ്യനാണ്. ആക്രമണത്തിന് വേണ്ടിയുള്ള സ്‌ഫോടക വസ്തുക്കളും വാഹനവും സംഘടിപ്പിച്ചത് ഇയാളാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കാശ്മീര്‍ താഴ് വരയില്‍ ഭീകര സംഘടനകളുടെ പുനരുദ്ധാരണത്തിന് സഹായിച്ച നൂര്‍ മുഹമ്മദിനൊപ്പം ചേര്‍ന്ന് 2017ലായിരിക്കും ഖാന്‍ ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്ന് ത്രാലിലെ താമസക്കാരനായ മിര്‍ മൊഹല്ല പറയുന്നു. 2017 ഡിസംബറില്‍ നൂര്‍ കൊല്ലപ്പെട്ട ശേഷം 2018 ജനുവരിയില്‍ ഖാന്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷനായി. അതിന് ശേഷമാകാം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയില്‍ ചാവേറായെത്തി ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദാര്‍, ഖാനുമായി സ്ഥിരമായി ബന്ധമുണ്ടായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഖാന്‍ ഐടിഐയില്‍ നിന്നും ഒരു വര്‍ഷത്തെ ഇലക്ട്രീഷ്യന്‍ ഡിപ്ലോമ കോഴ്‌സ് ചെയ്തു. 2018 ഫെബ്രുവരിയില്‍ സഞ്ജാവനിലെ ആര്‍മി ക്യാമ്പിന് നേരെ നടന്ന തീവ്രവാദ ആക്രമണത്തില്‍ ഒരു പട്ടാളക്കാരനടക്കം 7 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഖാന് പങ്കുള്ളതായി സംശയമുണ്ട്.

2018 ജനുവരിയില്‍ ലത്‌പോറയിലെ സിആര്‍പിഎഫ് ക്യാംപിന് നേരെ നടന്ന ആക്രമണത്തിന് 5 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഖാന് പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ ഫെബ്രുവരി 27ന് ഖാന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച മാരുതി മിനി വാന്‍ ആക്രമണത്തിന് 10 ദിവസം മുന്‍പാണ് മറ്റൊരു ജയ്‌ഷെ ഇ പ്രവര്‍ത്തകന്‍ കൊണ്ടു വന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

English summary
Jaish Terrorist, Main Pulwama Conspirator, Killed In Kashmir Encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X