ദില്ലി ഇസ്രായേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനം; ഉത്തരവാദിത്വമേറ്റെടുത്ത് ജയ്‌ഷ് ഉള്‍ ഹിന്ദ് ഭീകര സംഘടന
ന്യൂഡല്‍ഹി; വെള്ളിയാഴ്‌ച്ച ദില്ലിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജയ്‌ഷ് ഉള്‍ ഹിന്ദ്. സ്‌ഫോടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മെസേജിങ് ആപ്പായ ടെലിഗ്രാമില്‍ ഭീകര സംഘടനയുടെ പേരില്‍ വന്ന സന്ദശത്തിന്റെ സക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ജയ്‌ഷ് ഉള്‍ ഹിന്ദ് സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സ്ഥാപിക്കാനായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംഭവം അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സി പ്രതികരിച്ചു. ഒരു പക്ഷേ അന്വേഷണത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമമായിരിക്കാം പ്രചരിക്കുന്ന സന്ദേശമെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
"ദൈവമായ അള്ളാഹുവിന്റെ നാമത്തില്‍ ജയ്‌ഷ് ഉള്‍ ഹിന്ദിന്റെ പടയാളികള്‍ക്ക് ദില്ലിയിലെ അതീവ സുരക്ഷാ മേഖലയില്‍ സ്‌ഫോടനം നടത്താന്‍ സാധിച്ചു. അള്ളാഹുവിന്റെ സഹായത്താല്‍ ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം സ്‌ഫോടന പരമ്പരകള്‍ ഉണ്ടാകും. കാത്തിരിക്കു ഞങ്ങളും കാത്തിരിക്കുന്നു എന്നാണ് തീവ്രവാദ സംഘടനയുടേതായി പ്രചരിക്കുന്ന സന്ദേശത്തില്‍ ഉള്ളത്.
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ബാറ്ററികളും മറ്റും കണ്ടെടുത്തതായി റിപ്പര്‍ട്ടുകളുണ്ട്. ശനിയാഴ്‌ച്ച രാവിലെയാണ് സംഭവസ്ഥലത്തു നിന്‌ും ബാറ്ററി കണ്ടെത്തുന്നത്. സമയം ക്രമീകരണം നടത്തി സ്‌ഫോടനം സംഭവിക്കുന്ന സഫോടക വസ്‌തു ബൈക്കില്‍ നിന്നോ കാറില്‍ നിന്നോ സംഭവ സ്ഥലത്തേക്ക് വലിച്ചറിഞ്ഞതായാണ് നിഗമനം. ഉഗ്ര സ്‌ഫോടക ശേഷിയുള്ള വസ്‌തുക്കളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിട്ടുള്ളതെന്ന് ദേശീയ സുരക്ഷാ വിഭാഗത്തിലെ ഒരംഗം വെളിപ്പെടുത്തി.
വെള്ളിയാഴ്‌ച്ച വൈകിട്ടോടെയാണ് ദില്ലിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം ലൂട്യന്‍സില്‍ സ്‌ഫോടനം ഉണ്ടായത്. ദില്ലിയിലെ അതീവ സുരക്ഷാ മേഖലയാണിത്. സ്‌ഫോടനത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റ് വലിയ നാശ നഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചിട്ടില്ല. അതീവ സുരക്ഷാ മേഖലയില്‍ നടന്ന സ്‌ഫോടനം സുരക്ഷാ വിഴ്‌ച്ചയായാണ് ദേശീയ ഏജന്‍സികള്‍ കാണുന്നത്.
അതേസമയം ഇസ്രായേല്‍ ഏജന്‍സിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തെക്കുറിച്ചന്വേഷിക്കാന്‍ ഇസ്രയേല്‍ അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെത്തി. എംബസിയിലെ ഇസ്രായേല്‍ പൗരന്‍മാരായിരുന്നോ സഫോടനത്തിന്റെ ലക്ഷ്യമെന്നാണ് പ്രധാനമായും അന്വേഷിക്കുക. എന്നാല്‍ ഇസ്രായേല്‍ എംബസി ജീവനക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഒരുക്കുമെന്നും യാതൊരു തരത്തിലും ഭയപ്പെടാനില്ലെന്നും കോന്ദ്ര വിദേശകാര്യമന്ത്രി ഇസ്രായേല്‍ ഉന്നത നയതന്ത്രജ്ഞനെ നേരിട്ട് വിളിച്ച് ഉറപ്പ് നല്‍കി.