കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് ഭീകരാക്രമണത്തിന് ശേഷം ജെയ്ഷ മുഹമ്മദിന് വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ തെക്കന്‍ പഞ്ചാബ് മേഖലയിലെ ബഹാവല്‍പൂരിലും പരിസര പ്രദേശങ്ങളിലും ജെയ്ഷ മുഹമ്മദ് ഭീകരസംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വര്‍ധിച്ചതായി ബ്രസല്‍സ് ആസ്ഥാനമാക്കിയ എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷമാണ് റിക്രൂട്ട്‌മെന്റ് കൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെയ്ഷ സംഘടനയുമായോ പ്രവര്‍ത്തനങ്ങളിലോ പങ്കില്ലെന്ന് വരുത്താനായി പാകിസ്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. 26/11 ആക്രമണത്തിന് ശേഷം ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് ഉണ്ടായ രീതിയില്‍ തന്നെ ജെയ്ഷിനും ശ്രദ്ധകിട്ടിയതായും പറയപ്പെടുന്നു.

Terrorists

ജെയ്ഷ് തലവന്‍ മൗലാന മസൂദ് അസറിനെ സുരക്ഷയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തുവെന്നത് കണ്ണൂമൂടാനെന്നും ഐസിജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. 'പാകിസ്താന്‍സ് ജിഹാദിസ്റ്റ് ഹാര്‍ട്ട്‌ലാന്‍ഡ്: സതേണ്‍ പഞ്ചാബ്' എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഭീകരവാദ പ്രവര്‍ത്തനത്തിന്റെ ഹൃദയകേന്ദ്രമായി പാകിസ്താനിലെ തെക്കന്‍ പഞ്ചാബ് പ്രവിശ്യ മാറുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഹാദി ഗ്രൂപ്പുകളുടെ വളക്കൂറുള്ള മണ്ണായി ഇവിടം മാറുന്നതാണ് റിക്രൂട്ട്‌മെന്റിന് സഹായകമാകുന്നത്.

English summary
The Jaish-e-Mohammad attack on the Pathankot IAF base considerably raised the terror group's profile in areas like Bahawalpur in southern Punjab in Pakistan and, with continuing state support, has drawn increasing numbers of recruits, a Brussels-based NGO has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X