ജിഎസ്ടി ബില്‍: അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു
ദില്ലി: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയും ആനന്ദ് കുമാറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ജിഎസ്ടി ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.
ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട് സമവായത്തോടെ നിയമ നിര്‍മ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജുലൈ 18 നാണ് ഇനി പാര്‍ലമെന്റ് സമ്മേളിക്കുക.

ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട് ഭരണ ഭേദഗതി രാജ്യസഭയില്‍ പാസാക്കാനാകാതെ ദീര്‍ഘനാളായി മുടങ്ങി കിടക്കുകയാണ്. വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ച നടത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള ആലോചനയ്ക്ക് ശേഷം നയം വ്യക്തമാക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നിയമം പാസാക്കാന്‍ ഇനിയും സമയമെടുക്കും. കോണ്‍ഗ്രസിനകത്തും ഇക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ചില കാര്യങ്ങള്‍ കൂടി ധാരണയിലായാലേ നിയമം പാസാകൂ.












Click it and Unblock the Notifications