ജെയ്റ്റ്‌ലി ധനം, സുഷമ പ്രതിരോധം, സത്യപ്രതിജ്ഞ 20ന്
ദില്ലി: എക്‌സിറ്റ് പോളുകളുടെ പ്രവചനം സത്യമാക്കി എന്‍ ഡി എ ഭൂരിപക്ഷം നേടിയാല്‍ മോദി സര്‍ക്കാര്‍ മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ ആര്‍ക്കൊക്കെ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ധാരണയിലെത്തിയതായി അറിയുന്നു. സുഷമ സ്വരാജ് പ്രതിരോധവകുപ്പും അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ വകുപ്പും കൈകാര്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ ബുധനാഴ്ച വൈകുന്നേരം ഗാന്ധിനഗറില്‍ യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടി തന്ത്രങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ഉരുത്തിരിയും എന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ കരസേന മേധാവി വി കെ സിംഗിനെ പ്രതിരോധവകുപ്പിലെ സഹമന്ത്രിയാക്കാനും നീക്കം നടക്കുന്നതായി സൂചനകളുണ്ട്.

പാര്‍ട്ടി പ്രസിഡണ്ട് രാജ് നാഥ് സിംഗിന് ആഭ്യന്തരം, മുന്‍ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിക്ക് റെയില്‍വേ എന്നിങ്ങനെയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ബിഹാറിലെ സഖ്യകക്ഷി നേതാവായ രാം വിലാസ് പാസ്വാന് കൃഷിയോ ആരോഗ്യമോ ലഭിച്ചേക്കും. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് ഏത് വകുപ്പുകള്‍ നല്‍കും എന്നതും പാര്‍ട്ടി കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്‍ ഡി എയില്‍ നിലവില്‍ ഉള്ള കക്ഷികള്‍ക്ക് മാത്രമായി ഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റുകള്‍ കിട്ടിയേക്കും എന്നാണ് ബി ജെ പിയും കണക്കുകൂട്ടുന്നത്. ജയലളിത, മമതാ ബാനര്‍ജി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളും ആവശ്യം വന്നാല്‍ എന്‍ ഡി എയെ സഹായിക്കാനിടയുണ്ട്.












Click it and Unblock the Notifications