കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2018: പ്രതീക്ഷ അര്‍പ്പിച്ച് യുവാക്കളും കര്‍ഷകരും

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലി ഫിബ്രവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. നിരവധി മേഖലകള്‍ തങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളും ഇപ്പോള്‍ തന്നെ ചര്‍ച്ച് ചെയ്ത് കഴിഞ്ഞു. എല്ലാ മേഖലകളിലേയും പോലെ തന്നെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന മറ്റൊരു വിഭാഗമാണ് യുവാക്കളും കര്‍ഷകരും. 2022 ഓടെ കൃഷി വരുമാനം വര്‍ധിപ്പിക്കുക, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ വേണ്ടവിധം നടപ്പാക്കുക, യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ നടപടികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചേക്കും.

budget

കഴിഞ്ഞ നാല് ബജറ്റുകളിലും കര്‍ഷകരേയും യുവാക്കളേയും ദരിദ്ര വിഭാഗങ്ങളേയും പ്രീതിപ്പെടുത്തുന്ന പദ്ധതികള്‍ ധാരാളം ഉണ്ടായിരുന്നു. അതേസമയം ഈ വര്‍ഷത്തെ ബജറ്റില്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കിയോ എന്നുള്ളതും പരിശോധിക്കപ്പെടും. കഴിഞ്ഞ ബജറ്റില്‍ ഒരു കോടി വീടുകളേയും 50,000 ഗ്രാമ പഞ്ചായത്തുകളേയും ദാരിദ്ര രേഖയില്‍ നിന്ന് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2019 ഓടെ ലക്ഷ്യം നേടുമെന്നായിരുന്നു പ്രഖ്യാപനം.

English summary
the finance minister is keen to address concerns of the youth when it comes to job opportunities, social welfare schemes and doubling farm income by 2022.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X