മന്‍മോഹന്‍സിംഗ് ബുദ്ധിയുള്ള മനുഷ്യന്‍: ജെയ്റ്റ്‌ലി
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബുദ്ധിയുള്ള ആളാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബി ജെ പി ലീഡറുമായ അരുണ്‍ ജെയ്റ്റ്‌ലി. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലവാരം എപ്പോഴും വളരെ ഉയര്‍ന്നതാണ്. പ്രധാനമന്ത്രി പദം വിട്ടാലും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാജ്യതന്ത്രജ്ഞരില്‍ ഒരാളായിരിക്കും മന്‍മോഹന്‍ സിംഗ് എന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധി നോമിനേറ്റ് ചെയ്ത പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. അതിന്റെ പരിമിതികള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ നേതൃപാടവം തെളിയിക്കാന്‍ മന്‍മോഹന്‍ സിംഗ് ഒരിക്കലും ശ്രമിച്ചിരുന്നില്ല. പരിമിതമായ അധികാരങ്ങള്‍ മാത്രമേ തനിക്കുള്ളൂ എന്നറിഞ്ഞിട്ടും അദ്ദേഹം പാര്‍ട്ടിയോടോ പാര്‍ട്ടിയിലെ പ്രമുഖ കുടുംബത്തോടോ കലഹിച്ചില്ല.

പ്രധാനമന്ത്രി എന്നതിലേക്കാളേറെ ധനകാര്യ മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് കൂടുതല്‍ ശോഭിച്ചു. 1991 ല്‍ ഇന്ത്യ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത് അദ്ദേഹം പ്രധാനമന്ത്രിയായിരിക്കേയാണ്. പ്രധാനമന്ത്രി നരസിംഹറാവുവില്‍ നിന്നും മികച്ച പിന്തുണയും സിംഗിന് ലഭിച്ചു. ധനകാര്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യം ഏറെക്കാലം ഓര്‍മിക്കും.
പ്രധാനമന്ത്രി പദത്തിലിരിക്കേ ബി ജെ പി ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പത്ത് വര്‍ഷത്തെ പ്രധാനമന്ത്രി പദത്തിന് ശേഷം തന്റെ ഓഫീസ് ജീവനക്കാരോട് മന്‍മോഹന്‍ സിംഗ് ഔദ്യോഗികമായി വിടപറഞ്ഞു. രാജ്യത്തിന് മികച്ച സേവനങ്ങള്‍ ചെയ്യാനായി എന്നതില്‍ തങ്ങള്‍ക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം തന്റെ ഓഫീസ് ജീവനക്കാരോട് പറഞ്ഞു.












Click it and Unblock the Notifications