കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വിളിച്ചു; ജെഡിയു സംസ്ഥാന പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു, എന്‍ഡിഎക്ക് തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
JDU സംസ്ഥാന പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

നിയമസഭാ തിരഞ്ഞെടുപ്പുകളിലേത് പോലെ മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം കാഴ്ച്ചവെക്കുമെന്നും തന്നെയാണ് കോണ്‍ഗ്രസ് വിലിയിരുത്തുന്നത്. ബിജെപി അധികരത്തില്‍ എത്തുന്നതിന് തടയിടാന്‍ കഴിവുന്നത്രയും സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

യുപിയില്‍ ഈ നീക്കത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടായെങ്കിലും ജാര്‍ഘണ്ഡില്‍ സഖ്യം രൂപീകരണത്തില്‍ കോണ്‍ഗ്രസ് തികഞ്ഞ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. ഇതിനിടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തിപകര്‍ന്നുകൊണ്ട് പ്രമുഖ ബിജെപി നേതാവ് പാര്‍ട്ടിയില്‍ ചേരുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ജാര്‍ഘണ്ഡില്‍

ജാര്‍ഘണ്ഡില്‍

നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കാനിരിക്കുന്ന ജാര്‍ഘണ്ഡില്‍ പ്രതിപക്ഷ വിശാല സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. സംസ്ഥാനത്തെ മൂന്ന് പ്രധാനം പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി പൊതുതിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ബാബുലാല്‍ മാരന്റിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ജനതാ ദള്‍ എന്നീ പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ ഏര്‍പ്പെടുക. ജാര്‍ഖണ്ഡില്‍ 14 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. സഖ്യം രൂപീകൃതമായാല്‍ മുഴുവന്‍ സീറ്റുകളിലും വിജിയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

2009 ല്‍

2009 ല്‍

2009 ല്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. 2014ല്‍ ആകട്ടെ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ആയിട്ടുമില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതാണ് ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേട്ടമായത്. ഇതാണ് സഖ്യസാധ്യത തേടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന് വര്‍ധിച്ച് വരുന്ന കര്‍ഷക, ദളിത്, ആദിവാസി വിഭാഗങ്ങളുടെ പിന്തുണ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

ജെഡിയു സംസ്ഥാന പ്രസിഡന്‍റ്

ജെഡിയു സംസ്ഥാന പ്രസിഡന്‍റ്

ഇതിനിടെയാണ് മുന്‍മന്ത്രിയും ജെഡിയു സംസ്ഥാന പ്രസിഡന്റുമായ ജലേശ്വര്‍ മഹതോ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് എന്‍ഡിഎ മുന്നണിയില്‍പ്പെട്ട പ്രമുഖ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ തങ്ങളുടെ പാളയത്തിലെത്തിയത് കോണ്‍ഗ്രസിന് കരുത്തായി.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ജലേശ്വര്‍ മഹാതോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ തന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. 2000-09 കാലയളവില്‍ ബാഗ്മറ വിധാന്‍ സഭാ മണ്ഡലത്തില്‍ നിന്നുള്ള ജെഡിയു എംഎല്‍എയായിരുന്നു ജലേശ്വര്‍ മഹാതോ.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

സംസ്ഥാന പ്രസിഡന്റ് തന്നെ പാര്‍ട്ടി വിട്ടുപോയത് ജാര്‍ഘണ്ഡില്‍ ജെഡിയുവിനും അതുവഴി എന്‍ഡിഎയ്ക്കും കനത്ത തിരിച്ചടിയായി. ബാഗ്മറയിലെ നിലവിലെ ബിജെപി എംല്‍എയായ ദുഹുള്ള മാഹതോയുമായി ജലേശ്വര്‍ ദീര്‍ഘനാളായി നീരസത്തിലായിരുന്നു. ബിജെപി സര്‍ക്കാറിന്റെ കീഴില്‍ ബാഗ്മറിയില്‍ നടക്കുന്നത് മാഫിയാ രാജ് ആണെന്നായിരുന്നു ജലേശ്വറിന്റെ പ്രസ്താവന.

കൊലിബറ

കൊലിബറ

കൊലിബറ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിടേണ്ടി വന്ന തിരിച്ചടി ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നാണ് ജലേശ്വര്‍ അഭിപ്രായപ്പെടുന്നത്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാര്‍ഘണ്ഡ് ദേശം പാര്‍ട്ടി നേതാവായ എനോസ് എക്ക എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് കൊലിബറയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ശക്തമായ വെല്ലുവിളി

ശക്തമായ വെല്ലുവിളി

തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കൊലിബറിയിലെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതോടെ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

കൊലിബറിയിലെ വിജയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിശാല ഐക്യം എന്ന കോണ്‍ഗ്രസ്സിന്റെ മോഹങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് അടിത്തറയിടും. ജെഎംഎം പിന്തുണ കൊടുത്ത സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നെങ്കിലും സഖ്യ രൂപീകരണ ചര്‍ച്ചകളില്‍ അവര്‍ കുടുതല്‍ പിടിവാശി നടത്തിയേനെ.

കോണ്‍ഗ്രസും ജെഎംഎമ്മും

കോണ്‍ഗ്രസും ജെഎംഎമ്മും

ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടിയെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ജെഎംഎമ്മും തമ്മില്‍ സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്. സംസ്ഥാനത്തെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ബിജെപിയുടെ തോല്‍വികളിലൂടെ പ്രതിഫലിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.

ബിജെപി സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ 2014 മുതല്‍ ഈ വര്‍ഷത്തെ മൂന്ന് അടക്കം ഏഴ് ഉപതിരഞ്ഞെടുപ്പുകളാണ് ഇതുവരെ നടന്നത്. ഇതില്‍ കോണ്‍ഗ്രസ്സും ജെഎംഎമ്മും മൂന്ന് സീറ്റുകള്‍ വീതം വിജയിച്ചപ്പോള്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഒരു സീറ്റില്‍ മാത്രമാണ്. സാഹചര്യങ്ങളെല്ലാം 2019 ലെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

English summary
JDU's Jharkhand State President Joins Congress, Welcomed By Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X