5000 വര്‍ഷം പഴക്കമുണ്ടെന്നു കരുതി ജെല്ലിക്കെട്ട് അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി
ദില്ലി: അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആചാരമായിരുന്നാലും ജെല്ലിക്കെട്ട് അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജല്ലിക്കെട്ട് വിലക്കു നീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗക്ഷേമ സംഘടന നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകായിരുന്നു കോടതി. സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ടെന്ന തമിഴ്നാടിന്റെ വാദത്തിനു മറുപടിയായിട്ടായിരുന്നു സുപ്രീം കോടതിയുടെ ഈ പ്രസ്താവന.
1899 കളിലെല്ലാം ആചാരങ്ങളുടെ ഭാഗാമായി പത്തു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുമായിരുന്നു. ആചാരത്തിന്റെ ഭാഗമായി കരുതി ഇന്നാരെങ്കിലും അതു തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷം ജെല്ലിക്കെട്ടുള്‍പ്പെടെ കാലികളെ ഉപയോഗിച്ചുള്ള കായിക വിനോദങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കു നീക്കുന്നതിനുളള വിജ്ഞാപനമിറക്കിയത്. തമിഴ് നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ജെല്ലിക്കെട്ടിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

കാലികള്‍ക്ക് മദ്യം നല്‍കുകയും അവയുടെ കണ്ണില്‍ മുളകുപൊടി വിതറിയുമാണ് ജല്ലിക്കെട്ടു നടത്തുന്നതെന്ന ആരോപണവുമുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം ജല്ലിക്കെട്ടു സമയത്ത് ഒട്ടേറെ പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കുന്നതു സംബന്ധിച്ച വാദം ആഗസ്ത് 30 ലേക്കുമാറ്റിവച്ചിട്ടുണ്ട്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications