കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5000 വര്‍ഷം പഴക്കമുണ്ടെന്നു കരുതി ജെല്ലിക്കെട്ട് അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആചാരമായിരുന്നാലും ജെല്ലിക്കെട്ട് അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജല്ലിക്കെട്ട് വിലക്കു നീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗക്ഷേമ സംഘടന നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകായിരുന്നു കോടതി. സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ടെന്ന തമിഴ്‌നാടിന്റെ വാദത്തിനു മറുപടിയായിട്ടായിരുന്നു സുപ്രീം കോടതിയുടെ ഈ പ്രസ്താവന.

1899 കളിലെല്ലാം ആചാരങ്ങളുടെ ഭാഗാമായി പത്തു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുമായിരുന്നു. ആചാരത്തിന്റെ ഭാഗമായി കരുതി ഇന്നാരെങ്കിലും അതു തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷം ജെല്ലിക്കെട്ടുള്‍പ്പെടെ കാലികളെ ഉപയോഗിച്ചുള്ള കായിക വിനോദങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കു നീക്കുന്നതിനുളള വിജ്ഞാപനമിറക്കിയത്. തമിഴ് നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ജെല്ലിക്കെട്ടിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

ഭര്‍ത്താക്കന്മാരെ തല്ലുന്ന ഭാര്യമാര്‍ ഏറ്റവും കൂടുതല്‍ ഈജിപ്തില്‍ ! ഇന്ത്യയിലോ ?ഭര്‍ത്താക്കന്മാരെ തല്ലുന്ന ഭാര്യമാര്‍ ഏറ്റവും കൂടുതല്‍ ഈജിപ്തില്‍ ! ഇന്ത്യയിലോ ?

suprem-26-

കാലികള്‍ക്ക് മദ്യം നല്‍കുകയും അവയുടെ കണ്ണില്‍ മുളകുപൊടി വിതറിയുമാണ് ജല്ലിക്കെട്ടു നടത്തുന്നതെന്ന ആരോപണവുമുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം ജല്ലിക്കെട്ടു സമയത്ത് ഒട്ടേറെ പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കുന്നതു സംബന്ധിച്ച വാദം ആഗസ്ത് 30 ലേക്കുമാറ്റിവച്ചിട്ടുണ്ട്

English summary
The Jallikattu may be 5,000 years old, but whether the controversial bull fighting sport can continue will be decided legally, the Supreme Court told Tamil Nadu in sharp remarks today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X