കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട്: പെറ്റയ്ക്ക് അസഭ്യ ഫോണ്‍ കോളും ഭീഷണിയും, പോരാട്ടം തുടരുമെന്ന് സംഘടന

Google Oneindia Malayalam News

ദില്ലി: ജെല്ലിക്കെട്ട് നിരോധനത്തെ പിന്തുണച്ച പെറ്റയ്‌ക്കെതിരെ അസഭ്യവര്‍ഷവും ഭീഷണിയും. മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന എന്‍ജിഒ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സിതനെതിരെയാണ് ജെല്ലിക്കെട്ടിനുള്ള നിരോധനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള തമിഴ് ജനതയുടെ പ്രതിഷേധത്തിനിടെ ഭീഷണി ഉയര്‍ന്നിട്ടുള്ളത്.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തഴിനാട്ടില്‍ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അഞ്ച് ദിവസം പിന്നിടുന്നതോടെയാണ് ഓര്‍ഡിന്‍സ് പുറത്തിറയേക്കുമെന്ന സൂചനകള്‍ ലഭിയ്ക്കുന്നത്. കേന്ദ്ര നിയമ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.

 പെറ്റയ്ക്ക് വിലക്കേര്‍പ്പെടുത്തണം

പെറ്റയ്ക്ക് വിലക്കേര്‍പ്പെടുത്തണം

ജെല്ലിക്കെട്ട് നിരോധനം സുപ്രീം കോടതി എടുത്തുമാറ്റാത്ത സാഹചര്യത്തില്‍ പെറ്റ രാജ്യവിരുദ്ധമാണെന്നും തമിഴ്‌നാട്ടില്‍ സംഘടയ്്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. രാഷ്ട്രീയ നേതാക്കളായ എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യം ഉന്നയിക്കുന്നത്.

ഭീഷണിയും അസഭ്യവര്‍ഷവും

ഭീഷണിയും അസഭ്യവര്‍ഷവും

പെറ്റയ്ക്ക് അസഭ്യവര്‍ഷത്തോടെയുള്ള ഫോണ്‍ കോളുകള്‍ ലഭിയ്ക്കുന്നതായും പീഡിപ്പിയ്ക്കുമെന്നുള്‍പ്പെടെയുള്ള ഭീഷണികള്‍ ലഭിക്കുന്നതായും പെറ്റ ഡയറക്ടര്‍ ഡോ. വി മണിലാല്‍ വ്യക്തമാക്കുന്നു.

 പോരാട്ടം തുടരും

പോരാട്ടം തുടരും

മൃഗങ്ങളോട് കരുണ കാണിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പെറ്റയുടെ പ്രവര്‍ത്തങ്ങള്‍ തുടരുമെന്ന് പെറ്റ ഡയറക്ടര്‍ വ്യക്തമാക്കി.
പോരാട്ടം തുടരും

 ഓര്‍ഡിനന്‍സിന് അനുമതി!!

ഓര്‍ഡിനന്‍സിന് അനുമതി!!

ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്ര പതി പ്രണാബ്മുഖര്‍ജി അംഗീകാരം നല്‍കിയേക്കുമെന്ന് സൂചനകളുണ്ട്. ജെല്ലിക്കെട്ടിനെ പിന്തുണച്ച് എംകെ സ്റ്റാലിന്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

 ഗവര്‍ണര്‍ പുറപ്പെടുവിയ്ക്കും

ഗവര്‍ണര്‍ പുറപ്പെടുവിയ്ക്കും

കേന്ദ്ര നിയമ പരിസ്ഥിതി മന്ത്രാലയം ഭേദഗതികളോടെ അംഗീകരിച്ച ഓര്‍ഡിന്‍സിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഗവര്‍ണര്‍ വിദ്യസാഗര്‍ റാവു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിന്‍സ് കേന്ദ്ര നിയമ പരിസ്ഥിതി മന്ത്രാലയം മന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളത്.

English summary
Jallikattu ban: Peta receives abusive calls, threat of rape, NGO says fight for animal rights will continue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X