കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട്: തമിഴ് പ്രതിഷേധത്തിന് താല്‍ക്കാലിക ആശ്വാസം, ജെല്ലിക്കെട്ട് ബില്‍ പാസാക്കി

Google Oneindia Malayalam News

ചെന്നൈ: ജെല്ലിക്കെട്ട് ബില്‍ തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് പാസാക്കിയത്. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അവതരിപ്പിച്ച ബില്ല് ഏകകണ്‌ഠേന പാസാക്കുകയായിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ തമിഴ്‌നാട്ടില്‍ എവിടെയും ജെല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥ നല്‍കുന്നതാണ് തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്‍.

നിയമസഭ പാസാക്കിയതോടെ ജെല്ലിക്കെട്ട് ബില്‍ നിയമമാറിക്കഴിഞ്ഞു. ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവയ്ക്കുന്നതോടെയാണ് നിയമം പ്രാബല്യത്തില്‍ വരിക. ജെല്ലിക്കെട്ടിനുള്ള സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ട് ശനിയാഴ്ച തന്നെ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ജെല്ലിക്കെട്ട് നടത്തിയെങ്കിലും നിരോധനനം നീക്കിക്കൊണ്ട് ശാശ്വത പരിഹാരം വേണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യം.

jallikattu

എന്നാല്‍ ബില്‍ നിയമസഭയില്‍ പാസാക്കിയതോടെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടക്കുന്ന പ്രതിഷേധം അവസാനിക്കുമെന്നാണ് കരുതുന്നത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ നിയമത്തിന് തമിഴ്നാട്ടില്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ.

English summary
Jallikattu: Bill unanimously passed in TN Assembly, protests turn violent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X