കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ടിന് കേന്ദ്രം നല്‍കിയ അനുമതി സുപ്രീംകോടതി തടഞ്ഞു

  • By Athul
Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നത് സുപ്രീംകോടതി തടഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഹര്‍ജിയിലാണ് നടപടി. നേരത്തെ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം കോടതി സ്‌റ്റേ ചെയ്തു.

ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 21-ാം നൂറ്റാണ്ടിന് ചേര്‍ന്ന വിനോദമല്ല ജെല്ലിക്കെട്ടെന്ന് സുപ്രീംകോടതി പറഞ്ഞു. മൃഗങ്ങള്‍ക്കും അവരുടെ അവകാശമുണ്ട്. മനുഷ്യ വിനോദത്തിനായി മൃഗങ്ങളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

jellikkettu

കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ സുപ്രീംകോടി തന്നെയാണ് ഇത് നിരോധിച്ചത്. എന്നാല്‍ തമിഴ്‌നാട്ടില്‍ വലിയ പ്രതിക്ഷേധമാണ് ഉയര്‍ന്നത്. അതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുകയായിരുന്നു.

പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നത്. 2015ല്‍ നിരോധനം നിലനിന്നിരുന്നതിനാല്‍ ജെല്ലിക്കെട്ട് നടത്താതെയാണ് അവര്‍ പൊങ്കല്‍ ആഘോഷിച്ചത്.

English summary
The Supreme Court today suspended the Centre's notification lifting the ban on jallikattu, the traditional bull-fighting sport of Tamil Nadu. Last week, the Centre had lifted the ban on the sport circumventing a Supreme Court ruling of May 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X