Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെല്ലിക്കെട്ട്; മറീന ബീച്ചില്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം, കടലില്‍ ചാടുമെന്ന് സമരക്കാര്‍....

സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്നു ആവശ്യപ്പെട്ടാണ് പൊലീസ് ഇവരെ നീക്കാന്‍ തുടങ്ങിയത്.

ചെന്നൈ: മറീന ബീച്ചില്‍ സംഘര്‍ഷാവസ്ഥ. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭമിരുന്നവരെ ചെന്നൈ മറീന ബീച്ചില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയായി സമരക്കാരുടെ ആത്മഹത്യ ഭീഷണി. പ്രതിഷേധക്കാര്‍ കടലിനടുത്തേക്കു നീങ്ങിയിട്ടുണ്ട്. മറീന ബീച്ചില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്നു ആവശ്യപ്പെട്ടാണ് പൊലീസ് ഇവരെ നീക്കാന്‍ തുടങ്ങിയത്. എന്നാല്‍ ബലം പ്രയോഗിച്ചു നീക്കിയാല്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് പ്രക്ഷോഭകരുടെ ഭീഷണിയെത്തുടര്‍ന്ന് പോലീസ് നടപടി നിര്‍ത്തി വച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ പൊലീസ് ബലംപ്രയോഗിച്ച് വാഹനങ്ങളില്‍ കയറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

Chennai Map

ജെല്ലിക്കെട്ട് ബില്‍ തിങ്കളാഴ്ച തമിഴ്‌നാട് നിയസമഭയില്‍ അവതരിപ്പിക്കും. നിലവില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമായി ബില്‍ അവതരിപ്പിക്കുന്നതോടെ ഇതു നിയമമായി മാറും. എന്നാല്‍ മാര്‍ച്ച് 31വരെ സമരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു സമരസമിതിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+