കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട്: പ്രക്ഷോഭം ഫലം കാണുന്നു; ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം

തമിഴ്‌നാട് കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ച ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിന് കേന്ദ്ര നിയമ, പരിസ്ഥിതി, സാംസ്‌കാരിക മന്ത്രാലയങ്ങള്‍ അനുമതി നല്‍കി. രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് ഇനി ശേഷിക്കുന്നത്.

  • By Jince K Benny
Google Oneindia Malayalam News

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരായി തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഫലകാണുന്നു. യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെയാണ് ഇത്രവലിയ പ്രക്ഷോഭം നടക്കുന്നത്. വിദ്യാര്‍ത്ഥികളും സാധാരണക്കാരും സിനിമ രംഗത്തെ പ്രമുഖരും പ്രക്ഷോഭത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ച ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിന് കേന്ദ്ര നിയമ, പരിസ്ഥിതി, സാംസ്‌കാരിക മന്ത്രാലയങ്ങള്‍ ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. തുടര്‍ നടപടികള്‍ക്കായി ഓര്‍ഡിനന്‍സ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു.

Jallikattu

തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച് ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിന് അന്ന് തന്നെ അനുമതി നല്‍കുകയായിരുന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന എന്ത് നീക്കത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തോട് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശനിയാഴ്ച ചെന്നൈയിലെത്തും.

മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചകളിലാണ് കേന്ദ്രം ജെല്ലിക്കെട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. സാംസ്‌കാരിക പൈതൃകമെന്ന നിലയില്‍ ജെല്ലിക്കെട്ട് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തു. ഇതോടെ നിരോധനം പിന്‍വലിക്കരുതെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു.

ജെല്ലിക്കെട്ട് നടത്തണമെന്നാവശ്യപ്പെട്ട് യുവാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് ചെന്നൈ മറീന ബീച്ചില്‍ തടിച്ചു കൂടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും വരെ പിരിഞ്ഞ് പോകില്ലെന്നാണ് ഇവരുടെ നിലപാട്.

English summary
The union law, environment and culture ministries cleared the draft ordinance submitted by the Tamil Nadu government on Friday. The draft ordinance now only requires the President's assent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X