• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിഷേധത്തില്‍ മുട്ടുമടക്കി: ഓര്‍ഡിന്‍സിന് അംഗീകരാം മധുരയില്‍ ഞായറാഴ്ച ജെല്ലിക്കെട്ട്

ദില്ലി: ജെല്ലിക്കെട്ടിനുള്ള സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഇതോടെ മധുരയില്‍ ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ജെല്ലിക്കെട്ട് അരങ്ങേറും. ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ട് കേന്ദ്ര നിയമ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഭേദഗതി ചെയ്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതിനെ തുടര്‍ന്നാണിത്.

ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രം അനുമതി നല്‍കുന്നതോടുകൂടി തമിഴ്നാട് ഗവര്‍ണര്‍ പദവി വഹിയ്ക്കുന്ന വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച ചെന്നൈയിലെത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ 30,000 പ്രതിഷേധക്കാരാണ് ചെന്നൈയിലെ മറീനാ ബീച്ചില്‍ അണി നിരന്നിട്ടുള്ളത്. നിരോധനം നീക്കാതെ പിരിഞ്ഞു പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.

ഓര്‍ഡിന്‍സിന് കാത്ത്

ഓര്‍ഡിന്‍സിന് കാത്ത്

ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിന്‍സ് പുറത്തുവരുന്നതോടെ മധുരയില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി മന്ത്രിമാര്‍ മധുരയില്‍ എത്തിയിട്ടുണ്ടെന്നും ചില വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുണ്ട്. മധുരയ്ക്ക് പുറമേ കോയമ്പത്തൂരിലും ജെല്ലിക്കെട്ട് നടത്തിയെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പെറ്റയ്ക്ക് വിലക്ക്

പെറ്റയ്ക്ക് വിലക്ക്

ജെല്ലിക്കെട്ടിനെതിരെ നിലപാട് സ്വീകരിച്ച മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പെറ്റയ്ക്ക് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നിയമപരമായ നീക്കം തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നുണ്ട്.

മോദിയുടെ വാക്കില്‍

മോദിയുടെ വാക്കില്‍

തമിഴ് ജനതയുടെ സാംസ്‌കാരിക അഭിലാഷം പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാശ്രമങ്ങളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

വിധി ഉടനില്ല

വിധി ഉടനില്ല

കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത ഒരാഴ്ചക്കുള്ളില്‍ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളിലെ വിധി പുറപ്പെടുവിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നീക്കം. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനിടെ നടത്തുന്ന ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി 2014ലാണ് ഉത്തരവിറക്കുന്നത്.

 കാളകള്‍ക്ക് നേരെ ക്രൂരത

കാളകള്‍ക്ക് നേരെ ക്രൂരത

ജെല്ലിക്കെട്ട് കാളകള്‍ക്ക് നേരെയുള്ള ക്രൂരതയാണെന്നും കാളകളെ ഉപദ്രവിക്കുകയും കണ്ണില്‍ മുളക് തേയ്ക്കയും മദ്യം തേയ്്ക്കുകയും ചെയ്യുന്നുവെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തുന്ന തമിഴ്ജനത ജെല്ലിക്കെട്ട് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത് ഉള്‍ക്കൊള്ളണമെന്നുമാണ് ആവശ്യപ്പെടുന്നത്.

 ജെല്ലിക്കെട്ടില്ലാത പൊങ്കല്‍

ജെല്ലിക്കെട്ടില്ലാത പൊങ്കല്‍

കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടില്‍ അരങ്ങേറിയ പൊങ്കല്‍ ആഘോഷത്തില്‍ സുപ്രീം കോടതി നിരോധനം കണക്കിലെടുത്ത് ജെല്ലിക്കെട്ട് അരങ്ങേറിയിരുന്നില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടതി വിലക്ക് മറികടന്ന് ജെല്ലിക്കെട്ട് നടത്താന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

 സുപ്രീം കോടതി വിധിയില്‍

സുപ്രീം കോടതി വിധിയില്‍

ജെല്ലിക്കെട്ടിനുള്ള നിരോധനം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണെന്നും കേന്ദ്രം അതില്‍ ഇടപെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.

English summary
The Tamil Nadu government is likely to hold Jallikattu, the bull-taming sport banned by the Supreme Court, in Madurai tomorrow, say sources, with the Governor expected to sign an executive order or ordinance by the state government today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X