കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓ സുപ്രീം കോടതി വിധിയൊക്കെ എന്തോന്ന്; ആന്ധ്രയില്‍ വിലക്ക് മറികടന്ന് ജെല്ലിക്കെട്ട്

  • By Sandra
Google Oneindia Malayalam News

ഹൈദരാബാദ്: ജെല്ലിക്കെട്ട് നടത്തുന്നതിന് നിരോധനം നിലനില്‍ക്കെ ആന്ധ്രപ്രദേശില്‍ വിലക്ക് മറികടന്ന് ജെല്ലിക്കെട്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഗ്രാമമായ ചിറ്റൂര്‍ ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളിലാണ് മാട്ടുപ്പൊങ്കില്‍ ദിനമായ ഞായറാഴ്ച ജെല്ലിക്കെട്ട് അരങ്ങേറിയത്.

ആന്ധ്രപ്രദേശിലെ രംഗംപേട്ട, ചന്ദ്രഗിരി, പുല്ലൈഖരിപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ ജെല്ലിക്കെട്ടില്‍ 50 ഓളം കാളകളെയാണ് പങ്കെടുപ്പിച്ചത്. എന്നാല്‍ കുടുംബത്തിനൊപ്പം മകരസംക്രാന്തി ആഘോഷിയ്ക്കാന്‍ ചന്ദ്രബാബു നായിഡു ചിറ്റൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ജെല്ലിക്കെട്ടില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊങ്കല്‍ ദിനമായ ശനിയാഴ്ച തമിഴ്‌നാട്ടിലെ മധുരയിലും സുപ്രീം കോടതി വിലക്ക് മറികടന്ന് ജെല്ലിക്കെട്ട് നടത്തിയിരുന്നു.

jallikattu

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ പെട്ടെന്ന് വിധി പറയണമെന്ന ആവശ്യവുമായി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ശനിയാഴ്ചയ്ക്ക് മുമ്പ് വിധി പറയില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഇതോടെയാണ് ദക്ഷിണേന്ത്യയിലെ ചില ഗ്രാമങ്ങള്‍ വിലക്ക് മറികടന്ന് ജെല്ലിക്കെട്ട് നടത്താന്‍ നിര്‍ബന്ധിതരായത്.

English summary
In another defying action to the ban on jallikattu, several villages of Andhra Pradesh chief minister N. Chandrababu Naidu's home district took part in the banned sport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X