കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാ മസ്ജിദ് പാകിസ്താനിലാണോ... പ്രതിഷേധിക്കുന്നത് തെറ്റാണോ? ദില്ലി കോടതിയുടെ ചോദ്യങ്ങളിങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
Delhi court on Chandrashekhar Azad's arrest | Oneindia Malayalam

ദില്ലി: ചന്ദ്രശേഖര്‍ ആസാദിന്റെ അസ്റ്റില്‍ ദില്ലി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി സെഷന്‍സ് കോടതി. ജമാ മസ്ജിദ് കേസില്‍ പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു കോടതി. പോലീസ് ഉയര്‍ത്തുന്ന വാദങ്ങള്‍ കേട്ടാല്‍ ജമാ മസ്ജിദ് പാകിസ്താനിലാണെന്ന് തോന്നുമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജമാ മസ്ജിദ് ഇന്ത്യയിലാണ് അല്ലാതെ പാകിസ്താനില്‍ അല്ല. എന്നാല്‍ ദില്ലി പോലീസ് പെരുമാറുന്നത് ആ രീതിയിലാണ്. ഇക്കാര്യം മറന്നുപോകരുതെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കാമിനി ലോ പറഞ്ഞു.

1

ജനങ്ങള്‍ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത ഇല്ലാത്തത് കൊണ്ടാണ്. പാകിസ്താനില്‍ ഉള്ളവര്‍ക്ക് പോലും സമാധാനപരമായി പ്രതിഷേധിക്കുവാനുള്ള അവകാശമുണ്ട്. ദില്ലിയിലെ ജമാ മസ്ജിദില്‍ പ്രതിഷേധക്കാര്‍ ഒത്തുച്ചേര്‍ന്ന കാര്യം പ്രോസിക്യൂട്ടര്‍ വലിയ എന്തോ വിഷയം പോലെയാണ് ഉയര്‍ത്തി കാണിക്കുന്നത്. പ്രതിഷേധിക്കാന്‍ അവര്‍ ഒത്തുചേരുന്നതില്‍ എന്താണ് തെറ്റുള്ളതെന്നും കോടതി ചോദിച്ചു.

നേരത്തെ ദാര്യാഗഞ്ചിലെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങി എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് രൂക്ഷമായി കോടതി വിമര്‍ശനം ഉന്നയിച്ചത്. ഭരണഘടനാപരമായി എല്ലാവരുടെയും അവകാശമാണ് പ്രതിഷേധിക്കുകയെന്നത്. എന്താണ് പ്രതിഷേധങ്ങളില്‍ തെറ്റായുള്ളതെന്നും കോടതി ചോദിച്ചു. പ്രതിഷേധക്കാര്‍ ആരും അനുമതി വാങ്ങാതെയാണ് പ്രതിഷേധം നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചപ്പോള്‍ ജഡ്ജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.

എന്ത് അനുമതിയെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. സുപ്രീം കോടതി സെക്ഷന്‍ 144 ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുക്കുന്നത് നിയമലംഘനമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു. പല കേസുകളിലും പ്രതിഷേധിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ചിലത് പാര്‍ലമെന്റിന് പുറത്താണ്. ആ പ്രതിഷേധം നടത്തിയവരില്‍ പലരും ഇന്ന് മുതിര്‍ന്ന രാഷ്ട്രീക്കാരാണ്. മുഖ്യമന്ത്രിമാര്‍ പോലും അക്കൂട്ടത്തിലുണ്ടെന്നും കോടതി പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദ് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

ആസാദിനെതിരെയുള്ള തെളിവുകള്‍ എവിടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ജനങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം. ഇത്രയും കാലം ഒരു അക്രമവും ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് നിങ്ങള്‍ പ്രതിഷേധം തടയുക. ആസാദ് വളര്‍ന്നുവരുന്ന രാഷ്ട്രീയക്കാരാണ്. അദ്ദേഹത്തിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ജമാ മസ്ജിദില്‍ നടന്ന ഏത് പ്രതിഷേധമാണ് നിയമം ലംഘിച്ചതെന്ന് പോലീസ് തെളിയിക്കണം. എന്നാല്‍ ഇതുവരെ കൃത്യമായ തെളിവുകള്‍ കൊണ്ടുവരാന്‍പോലും പോലീസിന് സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍ ആണത്തമില്ലാത്തവനെന്ന് ശശി തരൂര്‍... വന്‍ വിവാദം, ഒടുവില്‍ മാപ്പുപറഞ്ഞു!!അരവിന്ദ് കെജ്‌രിവാള്‍ ആണത്തമില്ലാത്തവനെന്ന് ശശി തരൂര്‍... വന്‍ വിവാദം, ഒടുവില്‍ മാപ്പുപറഞ്ഞു!!

English summary
jama masjid in pakistan delhi court blasts police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X