കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിയന്തര ഘട്ടങ്ങളിൽ അനുവദനീയം': കൊവിഡ് വാക്സിൻ വിവാദത്തിൽ ജമാഅത്തെ ഇസ്ലാമി

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വാക്സിൻ ഉപയോഗം സംബന്ധിച്ച് വിശദീകരണവുമായി ജമാഅത്തെ ഇസ്ലാമി. ഇസ്ലാം ഹറാമായി കണക്കാക്കുന്ന ഘടകങ്ങൾ കൊവിഡ് വാക്സിനിൽ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ ഇത്തരം വാക്സിൻ മുസ്ലിങ്ങൾക്ക് കൊടുക്കരുതെന്നുമുള്ള വാദങ്ങൾക്കിടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം പുറത്തുവരുന്നത്.

ബിജെപിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്സ്, 39 സീറ്റുകള്‍ വേണം, എണ്ണം കുറയ്ക്കാന്‍ സാധിക്കില്ല!!ബിജെപിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്സ്, 39 സീറ്റുകള്‍ വേണം, എണ്ണം കുറയ്ക്കാന്‍ സാധിക്കില്ല!!

 ഉപയോഗിക്കാമെന്ന്

ഉപയോഗിക്കാമെന്ന്

ഹറാമായി കണക്കാക്കപ്പെടുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷയ്ക്കായി മറ്റ് വാക്സിനുകൾ ലഭ്യമല്ലെങ്കിൽ ഇത്തരം വാക്സിനുകൾ ഉപയോഗിക്കാമെന്നാണ് വിശ്വാസപരമായി തങ്ങളുടെ നിലപാടെന്നാണ് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയിട്ടുള്ളത്. ഇസ്ലാമിന് ഹറാമായ ഘടകങ്ങൾ അടങ്ങിയ കോവിഡ് വാക്‌സിൻ മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് നൽകാനാവില്ലെന്ന ചില മുസ്‌ലിം പണ്ഡിതരുടെ വാദത്തിനിടയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്.

മുസ്ലിങ്ങൾക്ക് ഉപയോഗിക്കാം

മുസ്ലിങ്ങൾക്ക് ഉപയോഗിക്കാം


അനുവദനീയമല്ലാത്ത ഘടകങ്ങൾ തികച്ചും വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കിൽ, അത് തീർത്തും അനുവദനീയവുമാണെന്ന് കണക്കാക്കാം. ഇതോടെ പന്നിനെയ് അടങ്ങിയ കൊറോണ വൈറസ് വാക്സിൻ മുസ്ലിങ്ങൾക്കും ഉപയോഗിക്കാമെന്നാണ് മുസ്ലിം പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമം ചൂണ്ടിക്കാണിച്ചാണ് അടിയന്തര സാഹചര്യത്തിൽ വാക്സിൻ ഉപയോഗിക്കാമെന്നാണ് ജെ‌എ‌ച്ച് ശരീഅത്ത് കൗൺസിൽ സെക്രട്ടറി ഡോ. റാസി-ഉൽ-ഇസ്ലാം നദ്‌വി വ്യക്തമാക്കിയത്.

നിലപാട് അറിയിക്കും

നിലപാട് അറിയിക്കും

പ്രമുഖ വാക്സിനുകളുടെ ചേരുവകളെക്കുറിച്ചോ ഇപ്പോൾ കുടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇതെക്കുറിച്ച് പൂർണ്ണമായി വിവരങ്ങൾ ലഭിച്ച ശേഷം ഉപയോഗിക്കാത്തതിനെക്കുറിച്ച് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. കൊറോണ വാക്സിനുകളിൽ പന്നി നെയ് അടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകളും വ്യാപകമായിത്തീർന്നത്.

വാക്സിനെ എതിർത്ത്

വാക്സിനെ എതിർത്ത്

ഇന്ത്യയിലെ ഒരു വിഭാഗം മുസ്‌ലിം പണ്ഡിതരും യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാമിക സംഘടനകളും വാക്സിനിൽ പന്നിനെയ് അടങ്ങിയിരിക്കുന്നതിനാൽ വാക്‌സിനുകൾ മുസ്ലിങ്ങൾക്ക് നൽകാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ അഖിലേന്ത്യാ സുന്നി ജാമിയത്ത് ഉലമ കൗൺസിലും മുംബൈയിലെ റാസ അക്കാദമിയുമാണ് വാക്സിൻ ഉപയോഗത്തിനെതിരെ രംഗത്തെത്തിയത്. അവരെ ഹറാമായ വസ്തുക്കളടങ്ങിയ വാക്സിൻ ഉപയോഗിക്കരുതെന്ന് മുസ്ലീങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

 അടങ്ങിയത് എന്തെല്ലാം

അടങ്ങിയത് എന്തെല്ലാം

ഓക്സ്ഫോർഡ് സർവ്വകലാശാല നിർമിച്ച വാക്സിനിൽ ചിമ്പാൻസി അഡെനോവൈറൽ വെക്റ്ററും ഭാരത് ബയോടെക് പ്രവർത്തനരഹിതമായ സാർസ് കോവ് - 2 ഉം ഉപയോഗിക്കുന്നുണ്ട്. ചിമ്പാൻസികളിൽ അണുബാധയുണ്ടാക്കുന്ന ഒരു സാധാരണ തണുത്ത അഡിനോവൈറസിന്റെ ദുർബലമായ പതിപ്പിൽ നിന്നാണ് ഓക്സ്ഫോർഡ് വാക്സിൻ കൂടാതെ SARS-CoV ന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന സ്പൈക്ക് ഗ്ലൈക്കോപ്രോട്ടീനുകളുടെ ജനിതക വസ്തുക്കൾ ചേർത്ത് ഗവേഷകർ അഡെനോവൈറസിനെ ജനിതകമാറ്റം വരുത്തിയാണ് ChAdOx1nCoV-19 നിർമ്മിച്ചിരിക്കുന്നത്.

 വെളിപ്പെടുത്തൽ

വെളിപ്പെടുത്തൽ

പന്നിയിറച്ചിയുടെ ഒരു ഘടകവും കൊവിഡ് വാക്‌സിനുകളുടെ ഭാഗമല്ലെന്ന് ഫൈസർ, മോഡേണ, അസ്ട്രാസെനെക എന്നിവയുടെ വക്താക്കൾ വിവാദത്തോടെ വ്യക്തമാക്കിയിരുന്നു. സംഭരണത്തിലും ഗതാഗതത്തിലും വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പന്നിയിറച്ചിയിൽ നിന്നുള്ള നെയ് വ്യാപകമായി ഉപയോഗിക്കുന്നത്.

English summary
Jamaat Islami's response over ‘haraam vaccine’ says Permissible in emergency situations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X