കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പ്രക്ഷോഭം ശക്തം, ജാമിയ മിലിയയില്‍ ജനുവരി 5 വരെ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ റദ്ദാക്കി!

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലിനെതിരെ ദില്ലിയില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. എന്നാല്‍ പോലീസ് തങ്ങളെ കൈയ്യേറ്റം ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

1

അതേസമയം ജനുവരി അഞ്ച് വരെയാണ് ജാമിയയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. അതേസമയം അടുത്ത വര്‍ഷം ജനുവരി ആറിന് സര്‍വകലാശാല വീണ്ടും തുറക്കും. കഴിഞ്ഞ ദിവസം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായിരുന്നു സര്‍വകലാശാല. ഇതിന് പിന്നാലെയാണ് സര്‍വകലാശാല അധികൃതര്‍ പരീക്ഷകള്‍ റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റിയില്‍ അണിനിരക്കാനും പരീക്ഷകള്‍ ബഹിഷ്‌കരിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കുള്ളില്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല അധികൃതരും വ്യക്തമാക്കി. രാജ്യത്തിനുള്ളില്‍ എന്തെങ്കിലും തെറ്റായി നടന്നാല്‍ പ്രതിഷേധിക്കേണ്ടത് ഞങ്ങളുടെ അവകാശമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതുകൊണ്ട് ക്ലാസുകളില്‍ പരീക്ഷകളിലും പങ്കെടുക്കില്ലെന്ന് നിഹാര്‍ അഷ്‌റഫ് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥിയായ വജാഹത്ത് പറയുന്നു. വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി മാര്‍ച്ച നടത്തുകയായിരുന്നു. എന്നാല്‍ പോലീസ് ഞങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. അവര്‍ ഞങ്ങള്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നും വജാഹത്ത് പറഞ്ഞു. എല്ലാവര്‍ക്കും ഇവിടെ ജീവിക്കണം. ഇത് ഇസ്രയേലോ സിറിയയോ അല്ല. നമ്മള്‍ ബംഗ്ലാദേശിനെ കണ്ട് പഠിക്കണം. അവര്‍ മതതീവ്രവാദത്തെ ഇല്ലാതാക്കി. സാമ്പത്തിക ജനാധിപത്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും മറ്റൊരു വിദ്യാര്‍ത്ഥി പപ്പു യാദവ് പറഞ്ഞു.

 കോണ്‍ഗ്രസിന് ഇപ്പോള്‍ വയറുവേദനയാണ്.... പൗരത്വ നിയമ പ്രതിഷേധങ്ങളെ പരിഹസിച്ച് അമിത് ഷാ കോണ്‍ഗ്രസിന് ഇപ്പോള്‍ വയറുവേദനയാണ്.... പൗരത്വ നിയമ പ്രതിഷേധങ്ങളെ പരിഹസിച്ച് അമിത് ഷാ

English summary
jamia announces vacation till january 5 cancels exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X