കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറാം ദിനം കരുതലോടെ; ജാമിയയിലെ പൗരത്വപ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയയില്‍ നടക്കുന്ന പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. പ്രതിഷേധത്തിന്റെ 100 ാം ദിനമായ ശനിയാഴ്ച്ചയാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അവസാനിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ജാമിയ കോഡിനേഷന്‍ കമ്മിറ്റിയാണ് അറിയിച്ചത്. പ്രതിഷേധം നടക്കുമ്പോള്‍ പൊലീസ് കാമ്പസില്‍ കയറി പ്രതിഷേധക്കാരെ മര്‍ദിച്ചതിന് പിന്നാലെയാണ് ജാമിയമയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്.

jamia

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രതിഷേധക്കാര്‍ക്കും ഇന്നലെ മാസ്‌ക്കും സാനിറ്ററൈസറും വിതരണം ചെയ്തിരുന്നു.

'ജാമിയ പ്രതിഷേധത്തിന്റെ നൂറാം ദിനം, കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും മാസ്‌ക്കും സാനിറ്റെസറും വിതരണം ചെയ്തിരുന്നു. എല്ലാവരോടും സാഹചര്യം ഗൗരവത്തോടെ കണക്കിലെടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.' ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി ട്വീറ്റ് ചെയ്തു.

രാജ്യത്താകമാനം കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നിലവില്‍ ഇന്ത്യയില്‍ 296 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 ഒരുമിച്ച് ഒറ്റക്കെട്ടായി നേരിടാം; ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ബിജു മേനോനും ഒരുമിച്ച് ഒറ്റക്കെട്ടായി നേരിടാം; ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ബിജു മേനോനും

രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ഞായറാഴ്ച്ച രാവിലെ ഏഴ് മുതല്‍ രാത്രി 8 വരെയാണ് കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള ജനങ്ങള്‍ക്കായി ജനങ്ങള്‍ തന്നെ നടത്തുന്ന കര്‍ഫ്യൂ എന്നാണ് ജനതാ കര്‍ഫ്യൂവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന സമയത്ത് ആരും പുറത്തിറങ്ങതരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്.

 കൊറോണയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല: പരിശോധനാ മാനദണ്ഡങ്ങൾ മാറ്റണമെന്ന് സോണിയാ ഗാന്ധി!! കൊറോണയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല: പരിശോധനാ മാനദണ്ഡങ്ങൾ മാറ്റണമെന്ന് സോണിയാ ഗാന്ധി!!

ജനങ്ങള്‍ തന്നെ തീരുമാനിച്ച് നടപ്പിലാക്കുന്ന കര്‍ഫ്യൂ ആയതുകൊണ്ട് തന്നെ അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാനാണ് മന്ത്രി നല്‍കിയ നിര്‍ദേശം. രാജ്യത്തെ അവശ്യ സേവനങ്ങളെയാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. പോലീസ്, ആരോഗ്യ രംഗത്തുള്ളവര്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അഗ്‌നിശമന സേന എന്നിവര്‍ക്ക് മാത്രമാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഇളവ് ലഭിക്കുക.

 മുന്നറിയിപ്പുകൾ അവഗണിച്ച് ഉത്സവങ്ങൾ; കടുത്ത നടപടിയെടുക്കുമെന്ന് കടകംപള്ളി മുന്നറിയിപ്പുകൾ അവഗണിച്ച് ഉത്സവങ്ങൾ; കടുത്ത നടപടിയെടുക്കുമെന്ന് കടകംപള്ളി

English summary
Jamia Coordination Committee temporarily calls off anti-CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X